Entertainment

ചപ്പാക്കിന് 4.75 കോടി, തന്‍ഹാജി വാരിയത് 15.10 കോടി; ദീപികയെ മലര്‍ത്തിയടിച്ച് അജയ് ദേവ്ഗണ്‍; ജെഎന്‍യു ഇഫക്ട്

ദീപികയുടെ എതിരാളിയായി എത്തിയ അജയ് ദേവ്ഗണിന്റെ തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍ ആദ്യ ദിവസം വന്‍ കുതിപ്പാണ് നടത്തിയത്

സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ജെഎന്‍യു സന്ദര്‍ശനം വന്‍ വിവാദമായതിന് പിന്നാലെയാണ്താരത്തിന്റെ പുതിയ ചിത്രം തീയെറ്ററില്‍ എത്തിയത്. ചപ്പാക്കിന്റെ പ്രമോഷന് വേണ്ടിയാണ് താരം ജെഎന്‍യു ക്യാമ്പസില്‍ എത്തിയത് എന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു. കൂടാതെ ചില ബിജെപി നേതാക്കള്‍ താരത്തിന്റെ ചിത്രം ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിരുന്നു. എന്തായാലും ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ദീപികയ്ക്ക് അത്ര ശുഭകരമല്ല. എന്നാല്‍ ദീപികയുടെ എതിരാളിയായി എത്തിയ അജയ് ദേവ്ഗണിന്റെ തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍ ആദ്യ ദിവസം വന്‍ കുതിപ്പാണ് നടത്തിയത്.

ആദ്യ ദിവസം 4.75 കോടി രൂപയാണ് ചപ്പാക്ക് നേടിയത്. അതേ സമയം 15. 10 കോടിയായിരുന്നു തന്‍ഹാജിയുടെ കളക്ഷന്‍. ചപ്പാക്കിന്റെ രാവിലത്തെ കളക്ഷന്‍ മികച്ചതായിരുന്നു. അതിനാല്‍ വൈകുന്നേരത്തോടെ കളക്ഷന്‍ ഉയരും എന്നാണ് ട്രേഡ് എക്‌സ്പര്‍ട്ട് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിചാരിച്ച കുതിപ്പു നേടാന്‍ ചിത്രത്തിനായില്ല.

5-7 കോടി വരെ ആദ്യ ദിവസം ചപ്പാക്ക് നേടുമെന്നാണ് ട്രേഡ് എക്‌സ്പര്‍ട്‌സ് പ്രതീക്ഷിച്ചിരുന്നത്. അതുപോലെ തന്‍ഹാജി 10- 14 കോടിയും. ദിപികയുടെ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷന്‍ നേടാനായില്ല. എന്നാല്‍ അജയ് ദേവ്ഗണ്‍ പ്രതീക്ഷകള്‍ മറികടന്ന് കുതിച്ചു. ബജറ്റിന്റെ കാര്യത്തിലും താരങ്ങളുടെ കാര്യത്തിലും വ്യത്യസ്തമാണ് ഇരു ചിത്രങ്ങളും. കൊമേഷ്യല്‍ എന്റര്‍ടെയ്‌നറാണ് തന്‍ഹാജി നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം ചര്‍ച്ചചെയ്യുന്ന റിയലിസ്റ്റ് ഡ്രാമയാണ് ചപ്പാക്ക്. 3500 ല്‍ അധികം തീയെറ്ററുകളിലായിട്ടാണ് തന്‍ഹാജി റിലീസ് ചെയ്തത്. 1500- 2000 കേന്ദ്രങ്ങളിലാണ് ചപ്പാക്ക് എത്തിയത്.

എന്നാല്‍ വരും ദിവസങ്ങളില്‍ ഇരു സിനിമകളും മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഘ്‌ന ഗുല്‍സറാണ് ചപ്പാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ദീപിക തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഓം റൗത്താണ് തന്‍ഹാജി സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണിനൊപ്പം സെയ്ഫ് അലി ഖാന്‍, കജോള്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT