Entertainment

ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടി സുരഭി ലക്ഷ്മി

വിദേശത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് സുരഭി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ദേശീയ അവാര്‍ഡ് ജേത്രിയായ നടി സുരഭി ലക്ഷ്മി. സമാപനചടങ്ങില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ വിദേശത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് സുരഭി അറിയിച്ചു. 

ദേശീയ അവാര്‍ഡ് കിട്ടി എന്നതുകൊണ്ട് നമുക്ക് ഒരു വേദിയില്‍ കയറിച്ചെല്ലാനാകില്ല. നേരത്തെ നിശ്ചയിച്ച് വിളിച്ചിട്ടുള്ള ആളുകളാണ് ആ വേദിയില്‍ പങ്കെടുക്കുക. ഒരു പേപ്പര്‍ എടുത്തുകൊടുക്കുന്ന ആളെപ്പോലും മുന്‍കൂട്ടി നിശ്ചയിച്ചിരിക്കും. ചലച്ചിത്രമേളയുടെ ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, എനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല. സുരഭി പറഞ്ഞു. 

എന്നാല്‍ ഇന്നലെ മേളയുടെ സമാപനത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് ക്ഷണം ലഭിച്ചു. പക്ഷെ സമയം വൈകിപ്പോയി. ഫുജറയില്‍ ഒരു പരിപാടി ഏറ്റുപോയ സാഹചര്യത്തില്‍ തനിക്ക് മേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാകില്ല. 10-15 ദിവസം മുമ്പ് ആയിരുന്നു ക്ഷണം ലഭിച്ചതെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കുമായിരുന്നെന്നും സുരഭി പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT