Entertainment

ചാക്കോച്ചൻ മൂക്കിനടിച്ച ആ ക്യാമറാമാൻ ഇയാളാണ്; ഓലമടൽ വിക്കറ്റാക്കിയ ക്രിക്കറ്റ്കളി 

നടന്‍ ജോജുവിന്‍റെ മേക്കപ്പ്മാനാണ് ബൗണ്ടറിക്കടുത്ത് നിന്ന് അടി വാങ്ങിയ ആള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ആവേശം കൊടിയിറങ്ങിയതിന് പിന്നാലെ നടൻ കുഞ്ചാക്കോ ബോബന്റെയും കൂട്ടുകാരുടെയും ക്രിക്കറ്റ് കളിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.  സിനിമ ചിത്രീകരണത്തിനിടയിലെ ഒഴിവുസമയത്തായിരുന്നു ചാക്കോച്ചന്റെയും കൂട്ടരുടെയും ക്രിക്കറ്റ് മേളം. കമൽ കെ എം സംവിധാനം നിർവഹിക്കുന്ന പട എന്ന സിനിമയുടേതായിരുന്നു ലൊക്കേഷൻ.

ഓലമടൽ ​വിക്കറ്റാക്കിയായിരുന്നു കളി. കളിക്കിടയിൽ ചാക്കോച്ചൻ അടിച്ച പന്ത് രണ്ട് പേരെയാണ് അക്ഷരാർത്ഥത്തിൽ നിലംപരിസാക്കിയത്. ബൗണ്ടറിയിൽ നിന്ന ഫീൽഡറും വിഡിയോ എടുത്ത ആളും ചാക്കോച്ചന്റെ ഷോട്ടിൽ വീണു. ചാക്കോച്ചൻ തന്നെയാണ് ഈ വിഡിയോ പങ്കുവച്ചതും. 

വിഡിയോയ്ക്ക് പിന്നാലെ ധാരാളം ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. അതേസമയം താരത്തിന്റെ പോസ്റ്റിന് താഴെ ഇടികിട്ടിയവരെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് നിറഞ്ഞത്. ഒടുവിൽ ഇവരെക്കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചു. ക്യാമറ എടുത്തയാളുടെ മൂക്കിലാണ് പന്ത് കൊണ്ടത്. ഇയാളുടെ ചിത്രം താരം പങ്കുവച്ചു. നടന്‍ ജോജുവിന്‍റെ മേക്കപ്പ്മാനാണ് ബൗണ്ടറിക്കടുത്ത് നിന്ന് അടി വാങ്ങിയ ആള്‍.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല