Entertainment

ചിക്കന്‍പോക്‌സ് ബാധിച്ച മുഖത്തിന്റെ ചിത്രം പങ്കുവെച്ച് നടി; ചങ്കൂറ്റത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഇതൊരു വെറും ചിത്രമല്ലെന്നും തന്റെ ജീവിതത്തിന്റെ വഴിത്തിരിവാണെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് വിന്‍സി കുറിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രുപാട് ഫോട്ടോകള്‍ എടുത്ത് അതില്‍ നിന്ന് ഏറ്റവും മികച്ചത് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. സെലിബ്രിറ്റികളുടെ കാര്യമാണെങ്കില്‍ പറയേണ്ട പലരും മേക്കപ്പ് ഇടാത്ത ചിത്രങ്ങള്‍ പോലും പോസ്റ്റ് ചെയ്യാറില്ല. എന്നാല്‍ ചിക്കന്‍ പോക്‌സ് വന്ന സമയത്തെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരികയുമായ വിന്‍സി അലോഷ്യസ്. ചിക്കന്‍പോക്‌സ് ബാധിച്ചതിനെ തുടര്‍ന്ന് മുഖത്തു നിറയെ കുരുവുമായി നില്‍ക്കുന്ന വിന്‍സിയെയാണ് ചിത്രത്തില്‍ കാണുന്നത്.

ഇതൊരു വെറും ചിത്രമല്ലെന്നും തന്റെ ജീവിതത്തിന്റെ വഴിത്തിരിവാണെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് വിന്‍സി കുറിക്കുന്നത്. 'കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 21നാണ് എനിക്ക് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചത്. അതെ, ഇതായിരുന്നു എന്റെ അവസ്ഥ. ചില ദുരിതങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും. ഞാനെന്തായിരുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്; ഇപ്പോള്‍ എന്താണ് എന്നതിലും ഞാന്‍ സന്തോഷിക്കുന്നു. ഇനിയും ഒരുപാടു മുന്നോട്ടു പോകാനുണ്ട്.' വിന്‍സി കുറിച്ചു. തന്റെ ഇപ്പോഴത്തെ ചിത്രം കൂടി ചേര്‍ത്ത് വെച്ചാണ് വിന്‍സിയുടെ പോസ്റ്റ്. 

എന്തായാലും ചിക്കന്‍ പോക്‌സ് ബാധിച്ച മുഖം തുറന്നുകാട്ടാന്‍ തയാറായ വിന്‍സിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ. മേക്ക്അപ്പ് ചെയ്യാത്ത ഫോട്ടോ പോലും പോസ്റ്റ് ചെയ്യാന്‍ നടിമാര്‍ തയാറാവാതിരിക്കുമ്പോള്‍ നിങ്ങള്‍ മാതൃകയാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഈ ധൈര്യത്തിന് കയ്യടിക്കാനും അവര്‍ മടിക്കുന്നില്ല. 

മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി അലോഷ്യസ് ശ്രദ്ധിക്കപ്പെടുന്നത്. ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായിരുന്ന വിന്‍സി പഠനത്തിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് ചിക്കന്‍ പോക്‌സ് ബാധിക്കുന്നത്. വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് റിയാലിറ്റി ഷോയിലേക്ക് അപേക്ഷിക്കുന്നത്. ആര്‍കിടെക്ചര്‍ പഠനത്തില്‍ നിന്ന് അഭിനയത്തിലേക്ക് വിന്‍സിയെ കൊണ്ടെത്തിച്ചത് പഠനയാത്രയ്ക്കിടെ വന്നുപെട്ട ചിക്കന്‍പോക്‌സ് ആയിരുന്നു. ഈ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് വിന്‍സി ഇന്‍സ്റ്റഗ്രാമില്‍ തന്റെ പഴയ ചിത്രം ഷെയര്‍ ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT