Entertainment

'ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല'; 'മിസ് യൂ വാപ്പ'; വികാരനിര്‍ഭരം സത്താറിന്റെ മകന്റെ കുറിപ്പ്

'ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല.'

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസം അന്തരിച്ച പിതാവ് സത്താറിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി  മകനും നടനുമായ കൃഷ് ജെ. സത്താര്‍. 'ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല.'  'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു... മിസ് യൂ വാപ്പ എന്ന അടിക്കുറിപ്പോടെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

സത്താറിന്റെയും മുന്‍ഭാര്യയും നടിയുമായ ജയഭാരതിയുടേയും മകനാണ് കൃഷ്.  1979ല്‍ ആണ് സത്താറും അന്ന് സൂപ്പര്‍ നായികയായിരുന്ന ജയഭാരതിയും തമ്മിലുള്ള വിവാഹം. 1984 സെപ്റ്റംബര്‍ 14ന് ആണ് കൃഷ് ജനിക്കുന്നത്. 1987ല്‍ ഇവര്‍ വേര്‍പിരിഞ്ഞ ശേഷം കൃഷ് അമ്മയ്‌ക്കൊപ്പമാണ് താമസം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവതി പ്രവേശനത്തിലെ നിലപാട് മാറ്റം ഭയം കൊണ്ട്'; സര്‍ക്കാരിന്റേത് കുറ്റസമ്മതമെന്ന് വി ഡി സതീശന്‍

'സാമൂഹ്യ മാലിന്യം, ഇനി മര്യാദകേട് ആവര്‍ത്തിക്കരുത്'; കേരള സര്‍വകലാശാല വിസിക്ക് എസ്എഫ്‌ഐയുടെ താക്കീത്

യുവതി പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍, നഴ്സുമാരുടെ സമരം പിന്‍വലിച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്; പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവ്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

'പാട്ടും പാടി നടന്ന് തോറ്റയാള്‍'; രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍

SCROLL FOR NEXT