Entertainment

'ചിൻ ഡൗൺ, ഒരു പൊടിക്ക് ഡൗൺ'; നസ്രിയയെ മോഡലാക്കി ഫഹദിന്റെ ഫോട്ടോപിടുത്തം

ഫഹദിന്റെ സൂപ്പർഹിറ്റ് കഥാപാത്രം മഹേഷ് ഭാവനയുമായാണ് പലരും ചിത്രത്തെ ഉപമിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് നടി നസ്രിയ നസീം തന്റെ മനോഹരമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. അവൻ എന്നെ കാണുന്നത് എന്ന അടിക്കുറിപ്പിൽ ഫഹദ് പകർത്തിയ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഇപ്പോൾ ആ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഫഹദിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിൽ. 

ചിത്രമെടുക്കുന്ന ഫഹദിനേയും പോസ് ചെയ്യുന്ന നസ്രിയയേയുമാണ് ചിത്രത്തിൽ കാണുന്നത്. നസ്രിയയോട് ചേർന്ന് ഓറിയോ ഇരിക്കുന്നതും കാണാം. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ഫർഹാൻ ചിത്രം പങ്കുവെച്ചത്. ഷാനു നസ്രിയയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ഫോട്ടോയുടെ ഫോട്ടോയാണിത്. ഫോട്ടോ എതാണെന്ന് മനസിലായോ എന്ന അടിക്കുറിപ്പിലാണ് ഫർഹാൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ത്രോബാക്ക് എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം. കായലരികത്ത് ഇരുന്നാണ് താരദമ്പതിമാരുടെ ഫോട്ടോഷൂട്ട്. 

എന്തായാലും ആരാധകരുടെ മനസ് കീഴടക്കുകയാണ് ചിത്രം.ഫഹദിന്റെ സൂപ്പർഹിറ്റ് കഥാപാത്രം മഹേഷ് ഭാവനയുമായാണ് പലരും ചിത്രത്തെ ഉപമിക്കുന്നത്. ‘ചിൻ അപ്, ചിൻ ഡൗൺ, ഒരു പൊടിക്ക് ഡൗൺ, ഐസ് ഓപ്പൺ......സ്മൈൽ ..റെഡി’. എന്ന കമന്റുകളും നിറയുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം