Entertainment

'ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്'; ചിരഞ്ജീവിയുടെ ചിത്രത്തിനു മുൻപിൽ ഒന്നിച്ച് കുടുംബം, വേർപാടിന്റെ ഒരു മാസം

ചിരഞ്ജീവിയുടെ ആത്മശാന്തിക്കായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ ഭാര്യയും നടിയുമായ മേഘ്ന പങ്കുവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്നട നടൻ ചിരഞ്ജീവി സർജ യാത്രയായിട്ട് ഒരുമാസം പിന്നിടുമ്പോൾ നടന്റെ ഓർമ്മകൾക്ക് മുൻപിൽ ഒത്തുകൂടി കുടുംബം. ചിരഞ്ജീവിയുടെ ആത്മശാന്തിക്കായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ ഭാര്യയും നടിയുമായ മേഘ്ന പങ്കുവച്ചു. നടന്റെ ചിത്രത്തിനു മുൻപിൽ പുഞ്ചിരിയോടെ ഇരിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് മേഘ്ന പങ്കുവച്ചത്. 'ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്', എന്നാണ് ഇതോടൊപ്പം കുറിച്ചിരിക്കുന്നത്.

'പ്രിയപ്പെട്ട ചീരു' എന്നാണ് കുറിപ്പ് തുടങ്ങുന്നത്. "ചീരു എന്നാൽ ആഘോഷമാണ്. എക്കാലത്തും അങ്ങനെയായിരുന്നു. ഇനിയെന്നും അങ്ങനെ തന്നെ ആയിരിക്കും. മറ്റൊരു തരത്തിൽ ആകുന്നത് നിനക്ക് ഇഷ്ടപ്പെടില്ലെന്ന് എനിക്കറിയാം. ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്. ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് ചീരു എനിക്കു നൽകിയത്. എന്റെ കുടുംബം. എന്നും നമ്മുടെ കുടുംബം ഒന്നായിരിക്കും. ഓരോ ദിസവും ചീരു ആഗ്രഹിച്ചതു പോലെ തന്നെ ആകും. സ്നേഹവും പൊട്ടിച്ചിരികളും തമാശകളും നേരും കൂട്ടായ്മയും നിറ‍ഞ്ഞ ദിവസങ്ങൾ," മേഘ്ന കുറിച്ചു.

കഴിഞ്ഞ മാസം ഏഴാം തിയതിയാണ് ഹൃദയാഘാതം മൂലം ചിരഞ്ജീവി സർജ അന്തരിച്ചത്. തെന്നിന്ത്യൻ സിനിമാലോകത്തെയും ആരാധകരെയും നടുക്കിയ വാർത്തയായിരുന്നു അത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അന്വേഷണ റിപ്പോർട്ടിലും അടങ്ങാതെ ഐഎഎസ് പോര്; മുൻ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ എൻ പ്രശാന്തിന്റെ ഒളിയമ്പ്

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം; ബില്‍ ജെപിസിയ്ക്ക് വിടും ?; പിൻവലിക്കണമെന്ന് പ്രതിപക്ഷം

പാട്ട് വയ്ക്കണമെങ്കില്‍ ഇനി ലൈസന്‍സ് വേണം; യുഎഇയില്‍ നിര്‍ണായക ഉത്തരവ്

വിശ്വനാഥ് ആന്‍ഡ് സൺസ് അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ; സൂര്യ-മമിത ചിത്രത്തിനായി കാത്തിരുന്ന് ആരാധകർ

'മോഹന്‍ലാലിന്റെ മോന്തയ്ക്കിട്ട് ഒരെണ്ണം കൊടുക്കാന്‍ തോന്നി'; നാടോടിക്കാറ്റ് സെറ്റില്‍ നടന്നതിനെപ്പറ്റി ശ്രീനിവാസന്‍ പറഞ്ഞത്