Entertainment

ചുംബന രംഗത്തിന്റെ ദൈര്‍ഘ്യം വെട്ടിക്കുറച്ചു, ക്ലീവേജ് ബ്ലര്‍ ചെയ്തു; ലവ് ആജ് കല്ലിന് കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്

ഇമിതാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിയാഴ്ചയാണ് തീയെറ്ററില്‍ എത്തുക

സമകാലിക മലയാളം ഡെസ്ക്

കാര്‍ത്തിക് ആര്യനും സാറ അലി ഖാനും പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രം ലവ് ആജ് കല്ലിന് കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്. ചുംബന രംഗം വെട്ടിക്കുറക്കുകയും ചില ഡയലോഗുകള്‍ ഒഴുവാക്കുകയും ഉള്‍പ്പടെ ചിത്രത്തില്‍ പല മാറ്റങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നടത്തി. ഇമിതാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിയാഴ്ചയാണ് തീയെറ്ററില്‍ എത്തുക.

കാര്‍ത്തിക്കിന്റേയും സാറയുടേയും ചുംബന രംഗത്തിന്റെ ദൈര്‍ഘ്യമാണ് കുറച്ചത്. ചിത്രത്തിന്റെ തുടക്കത്തിലുള്ള രംഗത്തിനാണ് കത്രിക വെച്ചത്. കൂടാതെ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളിലും മാറ്റം വരുത്തി. നടിയുടെ ക്ലീവേജ് കാണുന്ന രംഗങ്ങളും അവ്യക്തമായിട്ടാവും പ്രേക്ഷകരുടെ മുന്നിലെത്തുക. കൂടാതെ അഭിനേതാക്കള്‍ സ്വയം വസ്ത്രം മാറുന്ന രംഗങ്ങളിലും കത്രിക വെച്ചു.

അശ്ലീല ചുവയുള്ള വാക്കാണെന്ന് പറഞ്ഞാണ് ചിത്രത്തിലെ പല ഡയലോഗുകളിലും മാറ്റം വരുത്തിയത്. ചില വാക്കുകള്‍ നിശബ്ദമാക്കിയപ്പോള്‍ മറ്റു ചില വാക്കുകള്‍ക്ക് പകരം വാക്ക് നല്‍കുകയായിരുന്നു.  

രണ്ട് കാലഘട്ടങ്ങളിലെ പ്രണയമാണ് ചിത്രത്തില്‍ പറയുന്നത്. രഘു, വീര്‍ എന്നീ കഥാപാത്രങ്ങളായാണ് കാര്‍ത്തിക് എത്തുന്നത് സോയ എന്ന കഥാപാത്രത്തെയാണ് സാറ അവതരിപ്പിക്കുന്നത്. രണ്‍ദീപ് ഹൂഡ, ആരുഷി ശര്‍മ, ശ്വേത പഡ്ഡ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈവേ, റോക്ക്‌സ്റ്റാര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്റെ സിനിമയെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT