Entertainment

പഴകിയ സിറിഞ്ചുകള്‍കൊണ്ടൊരു ജെസിബി, ഗ്രാമ ബാലന് കൈയടി, ബിഗ് ബിയുടെ അഭിനന്ദനം; വിഡിയോ വൈറല്‍

ആറ്- ഏഴ് വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി തനിക്ക് ലഭിച്ച പരിമിതമായ വസ്തുക്കള്‍ ഉപയോഗിച്ച് ഒരു ജെസിബി ഉണ്ടാക്കിയിരിക്കുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പണ്ട് മഹാതാമാ ഗാന്ധി പറഞ്ഞിരുന്നു. അത് അന്വര്‍ത്ഥമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആറ്, ഏഴ് വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി തനിക്ക് ലഭിച്ച പരിമിതമായ വസ്തുക്കള്‍ ഉപയോഗിച്ച് ഒരു ജെസിബി ഉണ്ടാക്കിയിരിക്കുന്നു. 

ഒരു പാവപ്പെട്ട ഗ്രാമത്തില്‍ നിന്നും പകര്‍ത്തിയതാണീ വീഡിയോ എന്ന് ദൃശ്യങ്ങള്‍ കണ്ടാലറിയാം. മരവും പ്ലാസ്റ്റികും ബാറ്ററിയുമെല്ലാം ഉപയോഗിച്ച് നിര്‍മ്മിച്ച ഇലക്ട്രോണിക് ജെസിബി കൊണ്ട് മണ്ണ് മാന്താനുമാകും. ഈ കുഞ്ഞ് മിടുക്കന്‍ അവന്‍ സ്വന്തമായി നിര്‍മ്മിച്ച ജെസിബി കൊണ്ട് മണ്ണ് മാന്തുന്നതിന്റെ ഡെമോ കാണിക്കുന്നതാണ് വീഡിയോയില്‍ പതിഞ്ഞിരിക്കുന്നത്. 

നിരവധി ആളുകള്‍ ബാലനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ബോളിവുഡ് സ്റ്റാര്‍ അമിതാഭ് ബച്ചനും കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിനന്ദനം അറിയിച്ചത്. അമേയ്‌സിങ്.. ഇന്നോവേറ്റീവ് ഇന്ത്യ എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം ആ വീഡിയോ ഷെയര്‍ ചെയ്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT