Entertainment

'ചുറ്റിനും വന്ന് കൂടുന്ന സകല നെഗറ്റിവിറ്റികളെയും പടിക്കല്‍ നിര്‍ത്തി നല്ലതിനെ മാത്രം ആസ്വദിക്കുന്നയാൾ'; ​ഗോപി സുന്ദറിനെക്കുറിച്ച് സിത്താര

സിത്താരയും ​ഗോപി സുന്ദറും അടുത്ത സുഹൃത്തുക്കളാണ്

Author : സമകാലിക മലയാളം ഡെസ്ക്

സം​ഗീതസംവിധായകൻ ​ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി ​ഗായിക സിത്താരകൃഷ്ണകുമാർ. ചുറ്റിനും വന്ന് കൂടുന്ന സകല നെഗറ്റിവിറ്റികളെയും പടിക്കല്‍ നിര്‍ത്തി നല്ലതിനെ മാത്രം ആസ്വദിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ​ഗോപി സുന്ദർ എന്നാണ് സാത്താര കുറിച്ചിരിക്കുന്നത്. ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. സിത്താരയും ​ഗോപി സുന്ദറും അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ചുള്ള വിശേഷങ്ങളെല്ലാം അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 

സിത്താരയുടെ കുറിപ്പ് വായിക്കാം

'സ്‌നേഹം, ബഹുമാനം, വിശ്വാസം, ഇതെല്ലാം - പ്രായവും, പകിട്ടും, പത്രാസും നോക്കാതെ തരുന്ന സുഹൃത്തുക്കള്‍ ഒരു അനുഗ്രഹമാണ് ! പുതിയ അറിവുകളെ, തിരുത്തലുകളെ -കയ്യും, കണ്ണും, ചെവിയും, മനസ്സും നീട്ടി സ്വീകരിക്കുന്നവര്‍ അപൂര്‍വമാണ്. ചുറ്റിനും വന്ന് കൂടുന്ന, എത്തിനോക്കുന്ന, സകല നെഗറ്റിവിറ്റികളെയും, പടിക്കല്‍ നിര്‍ത്തി നല്ലതിനെ മാത്രം ആസ്വദിക്കാനും ചേര്‍ത്തുനിര്‍ത്താനുമുള്ള ക്ഷമയും, മനസ്സും വലിയ പാഠങ്ങളാണ് !അങ്ങനെ ഉള്ള ചുരുക്കം ചിലരില്‍ ഒരാളാണ് നിങ്ങള്‍ ഗോപിച്ചേട്ടാ.. സന്തോഷത്തോടെയും സമാധാനത്തോടെയും പോസിറ്റീവുമായിരിക്കൂ.. ഹാപ്പി ബര്‍ത്ത്‌ഡേ....'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT