Entertainment

ചുവന്ന പട്ടില്‍ അതിസുന്ദരിയായി ദീപിക, മനസ്സുതുറന്ന് ചിരിച്ച് രണ്‍വീര്‍; ദീപ്‌വീര്‍ വിവാഹചിത്രങ്ങള്‍ ഇങ്ങെത്തി 

കൊങ്ങിണി ആചാരപ്രകാരം നടന്ന വിവാഹചടങ്ങിന്റെയും ഇന്ന് നടന്ന സിന്ധി ആചാരപ്രകാരമുള്ള ചടങ്ങിന്റെയും ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ദീപ്‌വീര്‍ വിവാഹചിത്രങ്ങള്‍ എത്തിത്തുടങ്ങി. കാത്തിരിപ്പിന് വിരാമമിട്ട് ദീപിക തന്നെയാണ് ആദ്യ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇന്നലെ കൊങ്കണി ആചാരപ്രകാരം നടന്ന വിവാഹചടങ്ങിന്റെയും ഇന്ന് നടന്ന സിന്ധി ആചാരപ്രകാരമുള്ള ചടങ്ങിന്റെയും ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചിരിക്കുന്നത്. 

ചുവന്ന കാഞ്ചീവരം സാരി അണിഞ്ഞാണ് ദീപിക കൊങ്കണി വിവാഹത്തിന് എത്തിയത്. വെള്ള നിറത്തിലുള്ള ദോത്തി കുര്‍ത്തയായിരുന്നു രണ്‍വീറിന്റെ വേഷം. സിന്ധി വിവാഹത്തിന് ഇരുവരും ചുവന്ന വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. ദീപിക ലെഹങ്കയും രണ്‍വീര്‍ ഷര്‍വാണിയുമാണ് ധരിച്ചത്. ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് ഇരുവരുടെയും വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. 

ദീപിക പങ്കുവച്ച ചിത്രങ്ങള്‍ രണ്‍വീറും ഡിസൈനര്‍ സബ്യസാചിയും തീരവിവാഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ എറിക്കോസ് ആന്‍ഡ്രൂസും ഷെയര്‍ ചെയ്തു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നും താരദമ്പതികളെ അഭിനന്ദിച്ചും ബോളിവുഡ് താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. പ്രിയങ്ക ചോപ്ര, അലിയ ഭട്ട്, കത്രിന കെയ്ഫ്, അഭിഷേക് ബച്ചന്‍, ശില്‍പ ഷെട്ടി, ജാക്വിലിന്‍ ഫര്‍ണാണ്ടസ്, ബിപാഷ ബസു എന്നിവരടക്കം നിരവധിപ്പേര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. 

ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു ബോളിവുഡിന്റെ പ്രണയ ജോഡികളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങിന്റെയും വിവാഹം. കനത്ത കാവലിലാണ് ദീപികയെ രണ്‍വീര്‍ മിന്നു ചാര്‍ത്തിയത്. വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍ ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ