Entertainment

ചൂടന്‍ മസാലദോശയുണ്ടാക്കി പ്രീതി സിന്റ, ക്വാറന്റൈനില്‍ പാചകം പഠിച്ച് താരം; ചിത്രം ഏറ്റെടുത്ത് ആരാധകർ 

അമ്മയിൽ നിന്ന് റെസിപ്പി ചോദിച്ചറിഞ്ഞാണ് പ്രീതി പാചകത്തിൽ കൈവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടിൽ അടച്ചിരിക്കുന്ന ക്വാറന്റൈൻ ദിനങ്ങൾ ആനന്ദകരമാക്കുകയാണ് ബോളിവുഡ് താരം പ്രീതി സിന്റ. പാചകപരീക്ഷണമാണ് താരത്തിന്റെ പുതിയ വിനോദം. സ്വന്തമായി ഉണ്ടാക്കിയ മസാല ദോശയുടെയും ചമ്മന്തികളുടെയും ചിത്രം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചാണ് താരം തന്റെ ക്വാറന്റൈൻ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ലോസ് ആഞ്ചലസിലാണ് പ്രീതി ഇപ്പോഴുള്ളത്. താരത്തോടൊപ്പം അമ്മയും ഇവിടെയുണ്ട്. അമ്മയിൽ നിന്ന് റെസിപ്പി ചോദിച്ചറിഞ്ഞാണ് പ്രീതി പാചകത്തിൽ കൈവച്ചിരിക്കുന്നത്. എന്തായാലും ആദ്യ പരീക്ഷണം വിജയകരമാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. 

ക്വാറന്റൈനിൽ 16 ദിനങ്ങളാണ് പ്രീതിയും കുടുംബവും പിന്നിട്ടിരിക്കുന്നത്.  മുൻപ് വീട്ടിൽ ഹെഡ് മസാജ് ചെയ്ത് സമയം ചിലവഴിക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. അമ്മ തനിക്കും താൻ അമ്മയ്ക്കും ഹെഡ്മസാജ് ചെയ്തു നൽകുന്നതിന്റെ വിഡിയോയാണ് പ്രീതി പങ്കുവച്ചത്. ‘വീട്ടിലിരിക്കുന്ന നമ്മുടെ ഈ ദിനങ്ങൾ തലതണുപ്പിക്കാം. അമ്മയ്ക്ക് നല്ലൊരു ഹെഡ് മസാജ് നൽകാം. തിരിച്ചും ആകാം. മുഹമ്മദ് റഫിയുടെ നല്ല പാട്ടുകൾ കേൾക്കാം.’– പ്രീതി കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്