മലയാളികള്ക്ക് ഹിറ്റ് ചിത്രങ്ങള് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്ലാല് രഞ്ജിത്ത് ടീം. ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ഡ്രാമ. പേര് ഡ്രാമ എന്നാണെങ്കിലും നാടകീയത തീരെയില്ലാത്ത സിനിമയാണ് ഡ്രാമ എന്നാണ് രഞ്ജിത്തിന്റെ പക്ഷം. നന്ദനം, പ്രാഞ്ചിയേട്ടന് ദി സെയിന്റ്, ഇന്ത്യന് റുപ്പി എന്നീ ചിത്രങ്ങളെ പോലെ ചെറിയ ചിത്രമാണ് ഡ്രാമയും. മറ്റ് മോഹന്ലാല് രഞ്ജിത്ത് ചിത്രത്തില് നിന്നും തീര്ത്തും വ്യത്യസ്തമാണ് ഡ്രാമ. എല്ലാവര്ക്കും റിലാക്്സ് മൂഡില് ആസ്വദിക്കാനാവുന്ന ചിത്രം. മോഹന്ലാല് മുഴുനീള ഹ്യൂമര് വേഷത്തില് അഭിനയിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയെന്ന് രഞ്ജിത് പറയുന്നു.
ദൃശ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില് നടക്കുന്ന സമയം. ഞാന് ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. എന്താ ചേട്ടാ എന്ന് പറഞ്ഞ് ഫോണ് എടുക്കുമ്പോഴെ അവന്റെ ശ്ബ്ദത്തില് വല്ലാത്തൊരു മാറ്റം എനിക്ക് ഫീല് ചെയ്തു. ലൊക്കേഷനില് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള് ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല് സാറിനെ ഷാജോണ് ഇടിക്കുകയാണ്. അത് കണ്ട് നില്ക്കാന് ആവുന്നില്ല. എന്ന് പറഞ്ഞുകരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്ക്കണം. പക്ഷെ അതിനാക്കാള് ഉപരി ലാലിന്റെ വലിയ ഫാനാണ് ആന്റണി. ഈ ആരാധന ജിത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല് ദൃശ്യം പോലെ ഒരു സിനിമ ഉണ്ടാകില്ല. കഥാപാത്രങ്ങള് സൃഷ്ടിച്ച് നടന്മാര്ക്ക് വെല്ലുവിളി ഉയര്ത്തേണ്ടവരാണ് സംവിധായകരെന്ന് രഞ്ജിത് പറയുന്നു. മോഹന്ലാലിനെയോ, മമ്മൂട്ടിയെയോ ചലഞ്ച് ചെയ്യാന് മലയാള സിനിമക്ക് ആയിട്ടില്ല. സംവിധായകരും എഴുത്തുകാരും ശ്രമിച്ചാല് ഇതിലും വലിയ അത്ഭുതങ്ങള് സൃഷ്ടിക്കാനാകുമെന്ന് രഞ്ജിത് പറയുന്നു.
ലാല് ഒരു സിനിമയില് അഭിനയിക്കാന് തീരുമാനിക്കുന്നത് അദ്ദേഹം ആ സിനിമയെ സ്നേഹിക്കുന്നതുകൊണ്ടാണ്. അങ്ങനെ സ്നേഹിച്ചുകഴിഞ്ഞാല് കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറാകുമെന്നും രഞ്ജിത്ത പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates