Entertainment

ജയറാമിന്റെ ചക്കിയെ കല്യാണം കഴിക്കാൻ ചങ്ക്; ട്രോൾ ഏറ്റെടുത്ത് മാളവികയും 

ജയറാം പറയുന്ന 'എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക' എന്നാ വാചകമാണ് ഏറ്റവും ആഘോഷമായത്

Author : സമകാലിക മലയാളം ഡെസ്ക്

ട്രോളന്മാർ ലോക്ക്ഡൗൺ ദിനം ആഘോഷമാക്കിയത് നടൻ ജയറാമിനേയും മകൾ മാളവികയേയും ട്രോളിക്കൊണ്ടായിരുന്നു. ഒരു പരസ്യമാണ് രണ്ടുപേർക്കും പാരയായത്. ജയറാം പറയുന്ന 'എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക' എന്നാ വാചകമാണ് ഏറ്റവും ആഘോഷമായത്. ഇതോടെ മാളവികയ്ക്ക് കല്യാണാലോചനയുടെ നിരവധി ട്രോളന്മാരും എത്തി. ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിക്കുന്ന ട്രോളുകൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക. 

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായാണ് രസികൻ ട്രോള് താരപുത്രി പങ്കുവെച്ചത്. മാളവികയെ വിവാഹം കഴിക്കാൻ എത്തുന്ന ചങ്കാണ് ട്രോളിലുള്ളത്. മകളുടെ വിവാഹം സ്വപ്നം കാണുന്ന അച്ഛനായാണ് പരസ്യത്തിൽ ജയറാം എത്തുന്നത്. ടിവിയിലും സമൂഹമാധ്യമങ്ങളിലും പരസ്യം സൂപ്പർഹിറ്റായതോടെ ട്രോളന്മാരുടെ പ്രധാനചിന്ത ചക്കിയുടെ വിവാഹത്തെക്കുറിച്ചായി.കാളിദാസിന് വിവാഹം ആലോചിക്കാത്തതിലുള്ള പ്രതിഷേധവും അവർ അറിയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT