Entertainment

ജിനു ജോസഫിന് ആൺകുഞ്ഞ്; 'മാര്‍ക്ക് ആന്റണി'യുടെ ചിത്രം പങ്കുവെച്ച് താരം

ജിനു ജോസഫ് തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

നടൻ ജിനു ജോസഫിനും ഭാര്യ ലിയാ സാമുവലിനും ആൺകുഞ്ഞ് പിറന്നു. ഇരുവരുടേയും ആദ്യത്തെ കൺമണിയാണ്. ജിനു ജോസഫ് തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. പ്രൈഡ് പാരന്റ്സ്; ലിയ, ജിനു എന്ന അടിക്കുറിപ്പിലായിരുന്നു കൺമണിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. 

മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടന്‍ പേരിട്ടിരിക്കുന്നത്‌. താരത്തിനും ഭാര്യയ്ക്കും ആശംസകളുമായി സിനിമാലോകത്തെ സുഹൃത്തുക്കൾ ഉൾപ്പടെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സൗബിന്‍, റിമ കല്ലിങ്കല്‍, ആഷിഖ് അബു, ഫര്‍ഹാന്‍ ഫാസില്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ ആശംസകളുമായി എത്തി.

ദിവസങ്ങൾക്ക് മുൻപ് ബേബി ഷവർ ചിത്രവും താരം പങ്കുവെച്ചിരുന്നു. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ സജീവമായ ജിനു ജോസഫ് അമല്‍ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മിഥുൻ മാനുവൽ ചിത്രം അഞ്ചാം പാതിരയിലും ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT