Entertainment

‌ജിഷയുടെ അമ്മ രാജേശ്വരി സിനിമയിലേക്ക്; ചിത്രം, ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’  

നിരവധി അസുഖങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ അഭിനയിക്കാൻ തീരുമാനിച്ചതെന്നുമാണ് രാജേശ്വരി

Author : സമകാലിക മലയാളം ഡെസ്ക്

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി സിനിമയിലേക്ക്. ‌നവാഗത സംവിധായകന്‍ ബിലാല്‍ മെട്രിക്‌സ് ഒരുക്കുന്ന ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയിലാണ് രാജേശ്വരി അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 

നിരവധി അസുഖങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ അഭിനയിക്കാൻ തീരുമാനിച്ചതെന്നുമാണ് രാജേശ്വരി പറയുന്നത്. നാട്ടുകാര്‍ പിരിച്ച് നല്‍കിയ പണം പലവഴിക്ക് ചെലവായെന്നും രാജേശ്വരി പറഞ്ഞു. ജിഷ വധക്കേസില്‍ ഉൾപ്പെട്ട നിരവധി പ്രതികള്‍ ഇപ്പോഴും പുറത്തുണ്ടെന്നും അവരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാണ് സിനിമയില്‍ വേഷമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 

എന്‍മഗജ ഇതാണ് ലൗ സ്റ്റോറി എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു നാടിന്‍റെ കഥയാണെന്നും സിനിമ ഫുള്‍ സസ്‌പെന്‍സ് ആണെന്നുമാണ് രാജേശ്വരി പറയുന്നത്. നിയാസ് പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം തന്നെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT