Entertainment

ജീവന്‍ രക്ഷിക്കാന്‍ റിയല്‍ ഹീറോയായി അക്ഷയ് കുമാര്‍; വീഡിയോ വൈറല്‍

ജീവന്‍ രക്ഷിക്കാന്‍ റിയല്‍ ഹീറോയായി അക്ഷയ് കുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലായാലും പരസ്യത്തിലായാലും സാഹസികരംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഒരു പ്രത്യേക മിടുക്ക് തന്നെയാണ് അക്ഷയ്കുമാറിന്. സിനിമയില്‍ മുഖം കാണിക്കുന്നതിന് മുന്‍പ് തന്നെ ആക്ഷന്‍ ഹീറോയായിരുന്നു അക്ഷയ് കുമാര്‍. വളര്‍ന്നു വലുതായി വലിയ സൂപ്പര്‍നായകനായെങ്കിലും അക്ഷയിന്റെ ഉള്ളിലെ ആ പഴയ ആക്ഷന്‍ താരം തളര്‍ന്നിരുന്നില്ല. മനീഷ് പോളിന്റെ പുതിയ റിയാലിറ്റി ഷോ മൂവി മസ്തിയുടെ സെറ്റില്‍ കഴിഞ്ഞ ദിവസം കണ്ടത് അതാണ്. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വന്‍ വൈറലാണ് സാമൂഹിക മാധ്യമങ്ങളില്‍.

അലി അസ്ഗറും ക്രൂവിലെ ഒരു അംഗവുമായിരുന്നു ഷോയില്‍. ഒരു കയറില്‍ കെട്ടി ഇരുവരും വെള്ളം നിറച്ച ഒരു ഗ്ലാസ് ടാങ്കില്‍ നിന്ന് ഉയര്‍ന്നു വരുന്നതാണ് രംഗം. പെട്ടന്ന് അലിക്കൊപ്പമുണ്ടായിരുന്ന ആള്‍ ബോധരഹിതനായി. ഇത് ശ്രദ്ധയില്‍പ്പെട്ട അലി ഉടനെ കാലുകൊണ്ട് ഒപ്പമുണ്ടായിരുന്ന ആളെ നിലത്തുവീഴാതെ താങ്ങിനിര്‍ത്താന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ക്രൂവിലെ മറ്റംഗങ്ങള്‍ ഓടിയെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം അക്ഷയ്കുമാറും ഉണ്ടായിരുന്നു. എത്തിയ ഉടനെ വെറുതെ നോക്കിനില്‍ക്കുകയല്ല, ചാടി ടാങ്ക് സ്ഥാപിച്ച ഉയര്‍ന്ന തറയിലേയ്ക്ക് കയറി ബോധരഹിതനായ ആളുടെ തല താങ്ങിപ്പിടിച്ച് അയാളെ മടിയില്‍ കിടത്തുകയും പിന്നീട് താഴെയിറക്കുകയായിരുന്നു. എന്നിട്ട് സിനിമാ സ്‌റ്റൈലില്‍ തന്നെ ചാടിയിറങ്ങി ബോധരഹിതനായ ആള്‍ക്ക് പ്രാഥമിക ചികത്സ നല്‍കാന്‍ സഹായിക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു