Entertainment

'ജീവിതത്തോടും പ്രണയത്തോടുമുള്ള എന്റെ കാഴ്ചപ്പാട്‌ മാറ്റിയത് നീയാണ്'; പ്രിയതമയോട് ആയുഷ്മാന്‍ ഖുറാന 

താഹിറയുടെ ഒരു ക്യൂട്ട് ചിത്രത്തോടൊപ്പമായിരുന്നു പ്രിയതമയ്ക്കുള്ള ആയുഷ്മാന്റെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ് 35-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമടക്കം പങ്കെടുത്ത താഹിറയുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. താരങ്ങളായ ആനന്ദ് എല്‍ റായി, കത്രീന കൈഫ്, ട്വിന്‍ങ്കിള്‍ ഖന്ന, സൊനാലി ബന്ദ്ര, രാജ്കുമാര്‍ റാവൂ തുടങ്ങി നിരവധിപ്പേര്‍ പാര്‍ട്ടിക്കെത്തിയിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങല്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയും ചെയ്തു. 

ഇപ്പോഴിതാ ഭാര്യയ്ക്ക് ജന്മദിനാശംസകള്‍ കുറിച്ചുകൊണ്ടുള്ള ആയുഷ്മാന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താഹിറയുടെ ഒരു ക്യൂട്ട് ചിത്രത്തോടൊപ്പമായിരുന്നു പ്രിയതമയ്ക്കുള്ള ആയുഷ്മാന്റെ കുറിപ്പ്. 'താഹിറ എന്ന വാക്കിനര്‍ത്ഥം നിര്‍മ്മലം സദ്ഗുണങ്ങളുള്ള എന്നൊക്കെയാണ് അര്‍ത്ഥം. അത് തന്നെയാണ് നീ. മുംബൈയിലും എന്റെ ജീവിതത്തിലും ഇതു നിനക്ക് ആദ്യ വര്‍ഷമായിരുന്നു. ജീവിതത്തോടും പ്രണയത്തോടുമുള്ള എന്റെ കാഴ്ചപാടുകള്‍ മാറിയത് നീ വന്നതിന് ശേഷമാണ്. ഹാപ്പി ബര്‍ത്ത്‌ഡേ ലൗ', ആയുഷ്മാന്‍ കുറിച്ചു.

പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് തന്റെ സന്തോംഷം താഹിറയും പുറത്തറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT