Entertainment

ജൂണ്‍ 21 മുതല്‍ അമ്മിണിപ്പിള്ള തിയേറ്ററുകളില്‍

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ആസിഫ് അലിക്കിത് നല്ല കാലമാണ്. കൈനിറയെ ചിത്രങ്ങളും ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ഹിറ്റുകളുമാക്കി താരം മുന്നേറുകയാണ്. വൈറസ് റിലീസ് ആയതിന് പിന്നാലെ പുതിയ ചിത്രവുമായി താരം എത്തുന്നു. ആസിഫ് വക്കീലായി അഭിനയിക്കുന്ന 'കക്ഷി അമ്മിണിപ്പിള്ള' ജൂണ്‍ 21ന് തിയേറ്ററുകളിലെത്തും.

തലശ്ശേരിയിലെ ഒരു കോടതിയിലെ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. വിജയരാഘവന്‍, അശ്വതി മനോഹരന്‍, അഹമ്മദ് സിദ്ദിഖ്, ബേസില്‍ ജോസഫ്, മാമൂക്കോയ, സുധീഷ്, ഹരീഷ് കണാരന്‍, സുധി പറവൂര്‍, സരസ ബാലുശ്ശേരി, നിര്‍മല്‍ പാലാഴി, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സനിലേഷ് ശിവനാണ്. 

കക്ഷി അമ്മിണിപ്പിള്ള ഇന്റിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കും എന്‍ ആര്‍ ഫിലിംസും ചേര്‍ന്നാണ കേരളത്തിനു പുറത്തുള്ള തീയേറ്ററുകളിലെത്തിക്കുന്നത്. കേരളത്തിനു പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം ജൂണ്‍ 21ന് റിലീസ് ചെയ്യും. മറ്റു രാജ്യങ്ങളില്‍ 28നാണ് ചിത്രം എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം