Entertainment

'ജോസഫ്' തമിഴിലേക്ക് ; സംവിധാനം പത്മകുമാര്‍

ജോസഫായി തമിഴിലെത്തുന്നത് നിര്‍മാതാവും നടനുമായ ആര്‍ കെ സുരേഷ് ആണ്

Author : സമകാലിക മലയാളം ഡെസ്ക്

ജോജു ജോര്‍ജ്ജ് നായകനായെത്തി മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജോസഫ് എന്ന സിനിമ തമിഴിലേക്ക്. തമിഴില്‍ റീമേക്ക് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാര്‍ തന്നെയാണ്. ജോജു തകര്‍ത്ത് അഭിനയിച്ച ജോസഫായി തമിഴിലെത്തുന്നത് നിര്‍മാതാവും നടനുമായ ആര്‍ കെ സുരേഷ് ആണ്. 

സിനിമയില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് സുരേഷ് പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ തമിഴ് സംവിധായകന്‍ ബാലയാണ് സിനിമ നിര്‍മിക്കുന്നത്. നവംബറില്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വര്‍ഷം 2020ല്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ ആലോചന. 

വന്‍ താരനിരയില്ലാതെ തന്നെ തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ചിത്രമാണ് ജോസഫ്. ഷാഹി കബീര്‍ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മെഡിക്കല്‍ രംഗത്തെ മോശം പ്രവണതകളെ തുറന്നു കാണിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന്,  ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയതലത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT