Entertainment

ഝാന്‍സി റാണിയായി കങ്കണ; മണികര്‍ണികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കുഞ്ഞിനെയും ചുമലിലേറ്റി ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ഝാന്‍സിയായുള്ള കങ്കണയുടെ പോസ്റ്ററാണ് പുറത്ത് വിട്ടത്

സമകാലിക മലയാളം ഡെസ്ക്

ല്ലാ രാജ്യത്തിനും ഒരു വീരനായകനുണ്ട്, എല്ലാ വീരന്‍മാര്‍ക്കും പറയാന്‍ പുകള്‍പെറ്റ പാരമ്പര്യവും. ഇന്ത്യന്‍ വനിതയുടെ ചിഹ്നവും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അടയാളവും പോരാളിയായ ഈ വനിതയാണ് എന്ന അടിക്കുറിപ്പോടെയാണ് മണികര്‍ണികയുടെ ഫസ്റ്റ് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

കങ്കണയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായികയായ ഝാന്‍സിറാണിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കുഞ്ഞിനെയും ചുമലിലേറ്റി ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ഝാന്‍സിയായുള്ള കങ്കണയുടെ പോസ്റ്ററാണ് പുറത്ത് വിട്ടത്.

സ്വാതന്ത്ര്യദിനം തന്നെയാണ് ഇത്തരമൊരു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കാന്‍ അനുയോജ്യമായ ദിവസമെന്ന് അണിയറ പ്രവര്‍ത്തര്‍ വ്യക്തമാക്കി.

അതുല്‍ കുല്‍ക്കര്‍ണി, സോനുസുദ്, അങ്കിത ലൊഖാണ്ഡേ എന്നിവരാണ് കങ്കണയെക്കൂടാതെ പ്രധാന വേഷങ്ങളിലെത്തുന്നത്. റാണി ലക്ഷ്മിബായിയുടെ ഉറ്റസുഹൃത്തായ ജാലക്ബാരി ബായ് ആയിട്ടാണ് അങ്കിത എത്തുന്നത്. ക്രിഷ് ജഗറലമുഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT