Entertainment

ഞാനിതുവരെ പാടിയതില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനമിത്: മോഹന്‍ലാലിലെ ഗാനം പാടി നിത്യാമേനോന്‍

'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ വാ വാവോ എന്ന ഗാനം പാടി താരം വളരെയധികം പ്രേഷകശ്രദ്ധ നേടിയിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

റെക്കാലമായി സിനിമാ ലോകത്തു നിന്ന് വിട്ട് നില്‍ക്കുന്ന താരമായിരുന്നു നിത്യാ മേനോന്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലൂടെയാണ് താരം പിന്നെ ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ വാ വാവോ എന്ന ഗാനം പാടി താരം വളരെയധികം പ്രേഷകശ്രദ്ധ നേടിയിരിക്കുകയാണ്.

ഒരിടവേളയ്ക്ക് ശേഷം നിത്യ മേനോന്‍ മലയാളത്തില്‍ പാടിയ ഗാനം കൂടിയാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോള്‍ പാട്ടിനെപ്പറ്റി നിത്യ മേനോന്‍ തന്നെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വളരെ ചെറിയ പാട്ടാണ്. തന്നെ ഏറ്റവും കൂടുല്‍ സ്വാധീനിച്ച ഗാനം കൂടിയാണിത്. മാത്രമല്ല തന്റെ ശബ്ദത്തിന് അനുയോജ്യമായ രീതിയിലുള്ള പാട്ടാണിതെന്നുമാണ് നിത്യ പറഞ്ഞത്.

'അമ്മ കുഞ്ഞിന് വേണ്ടി പാടുന്ന ഒരുപാട് വികാരങ്ങള്‍ ചേര്‍ത്ത് പാടേണ്ട ഈ ഗാനം എനിക്ക് തന്നെ തന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്റെ ശബ്ദം പാട്ടിനായി തെരഞ്ഞെടുത്തതില്‍ സംഗീത സംവിധായകന്‍ ടോണി ജോസഫിനോട് ഒരുപാട് നന്ദിയുണ്ട്'- നിത്യ പറഞ്ഞു. താനിതുവരെ പാടിയ പാട്ടുകളില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് മോഹന്‍ലാലിലെ ഈ ഗാനമെന്നും നിത്യ വ്യക്തമാക്കി.

പോപ്പിന്‍സ്, റോക്ക്സ്റ്റാര്‍ എന്നീ ചിത്രങ്ങളിലെ ഗാനത്തിന് ശേഷം  എകദേശം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിത്യ മലയാളത്തില്‍ പാടുന്നത്. മലയാളം, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളില്‍ നിത്യ നേരത്തേ പാടിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം; മന്ത്രിസഭ വിടുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ്; ഭാവനയ്ക്ക് അതിരില്ലെന്ന് ഡിഎംകെ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം; സെപ്റ്റംബർ 15 വരെ അവസരം!

'ആ നഗ്ന വിഡിയോയിലുള്ളത് ഞാനല്ല, പൂര്‍ണമായും കെട്ടിച്ചമച്ചത്'; പ്രചരണങ്ങള്‍ക്കെതിരെ ശാലിനി പാണ്ഡെ

യുകെയിൽ തൊഴിൽ ക്ഷാമം രൂക്ഷം; ഒരു ഒഴിവിന് 2.14 അപേക്ഷകർ, ഹെൽത്ത്‌കെയർ മേഖലയിലും ഇടിവ് !

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാധ്യസ്ഥർ; തുക 20,000 രൂപയിൽ ഒതുക്കാനാവില്ലെന്ന് ഹൈക്കോടതി