Entertainment

'ഞാനും  മോശമല്ലല്ലോ അല്ലേ?' പത്താം ക്ലാസിലെ  മാർക്ക്‌ലിസ്റ്റുമായി വിദ്യാബാലൻ

1994ലെ പത്താംക്ലാസ് പരീക്ഷയുടെ മാർക്ക്ലിസ്റ്റിലാണ് വിദ്യ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഗണിതശാസ്ത്ര പ്രതിഭ ശകുന്തളാദേവിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രം മികച്ച അഭിപ്രായം നേടിയിരിക്കുകയാണ്. സിനിമയിൽ ശകുന്തളാദേവിയുടെ കഥാപാത്രം അവതരിപ്പിച്ച വിദ്യാബാലനാണ് അഭിനന്ദനങ്ങളേറെയും. സിനിമയിലെ വിദ്യയുടെ പ്രകടനവും കഥാപാത്രമാകാൻ എടുത്ത തയ്യാറെടുപ്പുകളും മികച്ച രീതിയിലാണ് വിലയിരുത്തപ്പെട്ടത്. ഇപ്പോഴിതാ സിനിമയുടെ പശ്ചാത്തലത്തിൽ രസകരമായ ഒരു കാര്യം പങ്കുവച്ചിരിക്കുകയാണ് വിദ്യ.

പത്താം ക്ലാസിലെ സ്വന്തം മാർക്ക്‌ലിസ്റ്റുമായാണ് വിദ്യ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. "ഞാൻ ജീനിയസ്  ഒന്നും ആയിരുന്നില്ലെങ്കിലും ഒട്ടും മോശമല്ലല്ലോ അല്ലേ" എന്നാണ് ചിത്രത്തോടൊപ്പം ആരാധകരോടുള്ള വിദ്യയുടെ ചോ​ദ്യം. 1994ലെ പത്താംക്ലാസ് പരീക്ഷയുടെ മാർക്ക്ലിസ്റ്റിലാണ് വിദ്യ ആരാധകർക്കായി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം ആരാധകരോട് അവരുടെ കണക്കിന്റെ മാർക്കുകൾ കമന്റായി കുറിക്കാനും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 31 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ശകുന്തളാദേവി അനു മേനോനാണ് സംവിധാനം ചെയ്തത്. സോണി പിക്ചർസ് നെറ്റ്വർക്‌സ് പ്രൊഡക്ഷൻസും അബുൻഡാനിയ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം