Entertainment

ഞാന്‍ അക്ഷമനാണ് 'കൂടെ' കാണണം: ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു

അഞ്ജലീ മേനോന്‍ സംവിധാനം ചെയ്ത 'കൂടെ' എന്ന ചലച്ചിത്രം ഇന്നലെ റിലീസായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജലീ മേനോന്‍ സംവിധാനം ചെയ്ത 'കൂടെ' എന്ന ചലച്ചിത്രം ഇന്നലെ റിലീസായിരുന്നു. വിവാഹത്തിനു ശേഷം നസ്രിയ നസീം ആദ്യമായി അഭിനയിക്കുന്ന ചിത്രം, അഞ്ജലീ മേനോന്‍ നാല് വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം, എന്നിങ്ങനെ ഏറെ പ്രത്യേകതകളോടു കൂടിയാണ് ഇത് പുറത്തിറങ്ങിയത്. 

മികച്ച പ്രേക്ഷക പ്രതികരണത്തോടെ നിറഞ്ഞ സദസില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. അതിനിടെ 'കൂടെ'യില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിച്ചുകൊണ്ട് മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ദുല്‍ഖര്‍ പ്രതികരിച്ചത്.

'കൂടെ' എന്ന ചിത്രത്തെക്കുറിച്ച് വളരെ മികച്ച അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. ഞാന്‍ അക്ഷമനാണ്. കുഞ്ഞിമ, നിനക്ക് ഒരുപാട് സ്‌നേഹം. പൃഥ്വി, പാറൂ, ലിറ്റില്‍ നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പ്രിയപ്പെട്ട അഞ്ജലി, ഇനിയും ഉയരെ പറക്കുക,' ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതി. 

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി, മാലാ പാര്‍വ്വതി, രഞ്ജിത്, റോഷന്‍ മാത്യു, അതുല്‍ കുല്‍ക്കര്‍ണി, പൗളി വിത്സണ്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് കൂടെ. ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രഘു ദീക്ഷിത്, എം ജയചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റിനു ശേഷം അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രമാണ് കൂടെ. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ദുല്‍ഖറും പ്രധാനപ്പെട്ട ഒരു കഥാപാത്രം കൈകാര്യം ചെയ്തിരുന്നു. അര്‍ജുന്‍ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്. നിവിന്‍ പോളി, നസ്രിയ, ഫഹദ് ഫാസില്‍, നിത്യാ മേനോന്‍ എന്നിവരായിരുന്നു മറ്റു താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT