Entertainment

'ഞാന്‍ അവന്റെ വക്കീലാണ്, ഓന്‍ എന്റെ കക്ഷീമാണ്'; ചിരിപ്പിച്ച് കക്ഷി അമ്മിണിപ്പിള്ള; ട്രെയ്‌ലര്‍ പുറത്ത്

പ്രദീപ് മഞ്‌ജോടി എന്ന രാഷ്ട്രീയക്കാരനാവാന്‍ നടക്കുന്ന വക്കീലായിട്ടാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിഫ് അലി വക്കീലായി എത്തുന്ന ചിത്രം കക്ഷി അമ്മിണിപ്പിള്ളയിലെ ട്രെയ്‌ലര്‍ എത്തി. തമാശ നിറച്ചുകൊണ്ടുള്ള ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്താന്‍ എത്തുന്ന യുവാവിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. പ്രദീപ് മഞ്‌ജോടി എന്ന രാഷ്ട്രീയക്കാരനാവാന്‍ നടക്കുന്ന വക്കീലായിട്ടാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. 

ഷിബില, അഹ്മെദ് സിദ്ദിഖ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, സരസ ബാലുശേരി എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ ചിത്രം നിര്‍മിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലും അരുണ്‍ മുരളീധരനും സംഗീതം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുല്‍ രമേശ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം