Entertainment

'ഞാന്‍ കങ്കണയ്‌ക്കൊപ്പം, എന്റെ നരകജീവിതം തുടരുന്നു'; തുറന്ന പിന്തുണയുമായി ഹൃത്വിക്കിന്റെ സഹോദരി

നരകത്തിലെ ജീവിതം തുടരുകയാണെന്നും താന്‍ തളര്‍ന്നെന്നുമാണ് സുനൈന കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്തും ഹൃത്വിക് റോഷനും തമ്മിലുള്ള യുദ്ധം ഒരു കാലത്ത് വന്‍ വിവാദമായിരുന്നു. ഇപ്പോള്‍ കങ്കണയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൃത്വിക്കിന്റെ സഹോദരി സുനൈന റോഷന്‍. തന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സുനൈനയുടെ അഭിമുഖം വാര്‍ത്തയായതിന് പിന്നാലെയാണ് ഞാന്‍ എന്നും കങ്കണയ്‌ക്കൊപ്പമായിരുന്നു എന്ന് തുറന്നു പറഞ്ഞ് സുനൈന രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. 

നരകത്തിലെ ജീവിതം തുടരുകയാണെന്നും താന്‍ തളര്‍ന്നെന്നുമാണ് സുനൈന ആദ്യം കുറിച്ചത്. അതിന് പിന്നാലെയാണ് കങ്കണയ്ക്കുള്ള പിന്തുണ അറിയിച്ചത്. കങ്കണയും സുനൈനയും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ സുനൈനയുമായുള്ള സൗഹൃദത്തെക്കുറിച്ച് കങ്കണ പറഞ്ഞിരുന്നു. സുനൈനയും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു അവരുടെ കുടുംബവും. എന്നാല്‍ ഇപ്പോള്‍ അവര്‍ പറയുന്നത് മറ്റൊന്നാണ്. ഞാനുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ട്. എന്നാല്‍ അവരുടെ കുടുംബപ്രശ്‌നങ്ങളെ പ്രയോജനപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും സുനൈനയും ഞാനും സുഹൃത്തുക്കളാണ്. പക്ഷേ തളര്‍ന്നു കിടക്കുന്ന ഒരാളെ ഞാന്‍ അടിയ്ക്കില്ല' സുനൈന പറഞ്ഞു. 

ഹൃത്വിക്കുമായുണ്ടായ പ്രശ്‌നങ്ങള്‍ക്കിടയില്‍ കങ്കണയ്‌ക്കൊപ്പം നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ സുനൈന ക്ഷമ പറഞ്ഞുവെന്ന് കങ്കണയുടെ സഹോദരി രംഗോലി ട്വീറ്റ് ചെയ്തിരുന്നു. അതിനിടെ സുനൈനയുടെ മാനസിക നിലയില്‍ പ്രശ്‌നമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബൈപോളാന്‍ ഡിസോഡറിന്റെ ചികിത്സയിലാണ് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ മാനസികമായും ശാരീരികമായും ഫിറ്റാണെന്നും പെട്ടെന്ന് ദേഷ്യപ്പെടുന്നത് ബൈപ്പോളാന്‍ അല്ലെന്നുമാണ് സുനൈന പറയുന്നത്. വീട്ടില്‍ നിന്ന് മാറി വാടകയ്‌ക്കെടുത്ത ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഇപ്പോള്‍ സുനൈന താമസിക്കുന്നത്. ഹൃത്വിക് റോഷന്റെ സൂപ്പര്‍ 30 റിലീസിന് ഒരുങ്ങവെയാണ് പുതിയ വിവാദങ്ങള്‍ തലപൊക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

SCROLL FOR NEXT