Entertainment

ഞാന്‍ സംതൃപ്തയാണ്, സമയം കളയാനായി സിനിമ ചെയ്യേണ്ട ആവശ്യം ഇപ്പോള്‍ എനിക്കില്ല: അനുഷ്‌ക ശര്‍മ്മ 

ഒരു നിര്‍മ്മാതാവെന്ന നിലയില്‍ വളരെ രസകരമായ കുറച്ചധികം സിനിമകള്‍ ചെയ്യുന്നുണ്ടെന്നും അതിലേക്കും തന്റെ ശ്രദ്ധയും സമയവും ചിലവഴിക്കേണ്ടി വരുന്നുണ്ടെന്നും താരം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വര്‍ഷം ഇറങ്ങിയ മൂന്ന് സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ച് കൈയ്യടി നേടിയ നടിയാണ് അനുഷ്‌ക ശര്‍മ്മ. സൂയി ദാഗയിലെയും പാരിയിലെയും താരത്തിന്റെ പ്രകടനം ഏറെ പ്രീതിനേടിയിരുന്നു. കഴിഞ്ഞ വര്‍ഷം സിനിമ നിര്‍മ്മാണത്തിലേക്കും ചുവടുവച്ച താരം അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിരിക്കുകയാണോ എന്നാണ് ബോളിവുഡ് വാര്‍ത്താ കോളങ്ങളിലെ ചര്‍ച്ച. എന്നാല്‍ ഒരു അഭിനേതാവെന്ന നിലയില്‍ കരിയറില്‍ ഒരു സുരക്ഷിത സ്ഥാനത്ത് താന്‍ എത്തിക്കഴിഞ്ഞെന്നും സമയം തികയ്ക്കാന്‍ വേണ്ടി മാത്രം സിനിമ ചെയ്യേണ്ട ആവശ്യം ഇപ്പോള്‍ തനിക്കില്ലെന്നുമാണ് അനുഷ്‌കയുടെ വാക്കുകള്‍. 

കഴിഞ്ഞ മൂന്ന് വര്‍ഷം താന്‍ ചെയ്ത വേഷങ്ങള്‍ വളരെയധികം കഠിനാധ്വാനം വേണ്ടവയായിരുന്നെന്നും ഒരുപാട് തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതെന്നും അനുഷ്‌ക പറഞ്ഞു. ' ഒരു വര്‍ഷം തന്നെ പാരി, സൂയു ദാഗ, സീറോ പോലെയുളള സിനിമകള്‍ ചെയ്യുക അത്ര എളുപ്പമല്ല. മൂന്നും വ്യത്യസ്തമായ സിനിമകളാണ്. അതുകൊണ്ടുതന്നെ ഒരുപാട് തയ്യാറെടുപ്പുകളും ആവശ്യമായിരുന്നു. 

ഒരു നിര്‍മ്മാതാവെന്ന നിലയില്‍ വളരെ രസകരമായ കുറച്ചധികം സിനിമകള്‍ ചെയ്യുന്നുണ്ടെന്നും അതിലേക്കും തന്റെ ശ്രദ്ധയും സമയവും ചിലവഴിക്കേണ്ടി വരുന്നുണ്ടെന്നും താരം പറഞ്ഞു. "ചെയ്തിട്ടുള്ള സിനിമകളില്‍ ഞാന്‍ വളരെയധികം സംതൃപ്തയാണ്. എപ്പോഴും ചെയ്യുന്ന വര്‍ക്കുകളുടെ കാര്യത്തില്‍ ഒരൂപാട് ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളുമാണ് ഞാന്‍ എപ്പോഴും എനിക്കുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്", അനുഷ്‌ക പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അണിയറയിൽ ഒരുങ്ങിയത് 'കേരള സ്റ്റോറി'; കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല 'അമ്മ' ഭരിക്കേണ്ടത്'

വീക്കെൻഡിൽ വൈകിയുള്ള ഉറക്കം, ഭക്ഷണം! ഈ റൂട്ടീൻ മാറ്റം ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു, 'വീക്കെൻഡ് റീസെറ്റ്' ദോഷമാണോ?

'15 കോടി സംഭാവന കിട്ടും', ബിജെപി നേതാവിന്റെ വിഡിയോയുമായി മാല പാർവതി; 'അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കും'

മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം

പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍