Entertainment

'ഞാന്‍ പോരാടും, അതിജീവിക്കും'; ഇത് ഞാനാണ്, എന്റെ കഥയാണ് -  അമല പോള്‍

ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചന നല്‍കി അമല പോസ്റ്റർ പങ്കുവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അമല പോള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഇതിനോടകം ഏറെ ചർച്ചയായ ആടൈ ജൂലൈ 19 ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം പുറത്തിറങ്ങി സിനിമാപ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത ടീസറിന് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ കൂടെ പൂറത്തുവിട്ടിരിക്കുകയാണ്. 

ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചന നല്‍കി അമലയും പോസ്റ്റർ പങ്കുവച്ചു. 

'ഞാന്‍ പോരാടും, അതിജീവിക്കും. തടസ്സങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും, ഞാൻ ഉയര്‍ന്നു നില്‍ക്കും. അവയെ തകര്‍ത്ത് ഇല്ലാതാക്കും, ആ പൊടിപടലങ്ങൾ പറത്തിക്കളയും. എന്റെ കരുത്തില്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ പോരാടും, അതിജീവിക്കും. സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും വേണ്ടി. കാരണം നിങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാവില്ല.ഇത് ഞാനാണ്, എന്റെ കഥയാണ്", പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അമല കുറിച്ചു.

‍കാമിനി എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വയലന്‍സ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക