Entertainment

'ട്രോളിക്കോ, പക്ഷേ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയല്ല ഇവിടത്തെ വിഷയം'; മല്ലികയെ ട്രോളുന്നവരോട് ഷോണ്‍ ജോര്‍ജ്

45 ലക്ഷം രൂപ റോഡ് ടാക്‌സ് അടച്ച പൃഥ്വിരാജിന് നല്ലൊരു റോഡ് ലഭിക്കേണ്ടത് അടിസ്ഥാന ആവശ്യമാണെന്ന് ഷോണ്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും അമ്മ മല്ലിക സുകുമാരനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോള്‍ താരങ്ങള്‍. വീട്ടിലേക്ക് മകന്റെ ആഡംബര കാര്‍ കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞതിന് മല്ലികയ്‌ക്കെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഈ വിഷയത്തില്‍ പ്രതികണവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.സി. ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്. 

45 ലക്ഷം രൂപ റോഡ് ടാക്‌സ് അടച്ച പൃഥ്വിരാജിന് നല്ലൊരു റോഡ് ലഭിക്കേണ്ടത് അടിസ്ഥാന ആവശ്യമാണെന്ന് ഷോണ്‍ പറഞ്ഞു. മല്ലിക സുകുമാരനെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങളെക്കുറിച്ചൊന്നും പറയാനില്ലെന്നും എന്നാല്‍ അവരുടെ ആവശ്യം ന്യായമാണെന്നും ഫേയസ്ബുക്ക് ലൈവിലൂടെ അദ്ദേഹം വ്യക്തമാക്കി.  

മൂന്നു കോടിയില്‍ അധികം രൂപ വിലയുള്ള വാഹനം 45 ലക്ഷം റോഡ് ടാക്‌സടച്ചാണ് പൃഥ്വിരാജ് വാങ്ങിയത്. നമ്മുടെ വാഹനങ്ങള്‍ നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്‌സാണ് റോഡ് ടാക്‌സ്. ആ ടാക്‌സ് അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുന്ന എന്നത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെ മല്ലിക സുകുമാരന്‍ പറഞ്ഞതിലെ ഈ കാര്യം നിഷേധിക്കാനാവില്ല. ഷോണ്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടയിലാണ് തന്റെ മകന്റെ പുതിയ കാര്‍ തിരുവനന്തപുരത്തെ തറവാട്ടു വീട്ടില്‍ കൊണ്ടുവരാന്‍ പറ്റുന്നില്ലെന്ന് മല്ലിക പറഞ്ഞത്. റോഡ് മോശമായതിനാല്‍ വാഹനത്തിന്റെ കീഴ്ഭാഗം റോഡില്‍ മുട്ടുമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ മല്ലിക വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

SCROLL FOR NEXT