Entertainment

ട്വിറ്ററിനോടുടക്കി ബിഗ് ബി, ട്വിറ്റര്‍ നാളുകള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ട്വീറ്റ്

ലോകത്താകമാനമായി ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് ദശലക്ഷകണക്കിന് ഫോളോവേഴ്‌സിന് നഷ്ടമായതിന് പിന്നാലെയാണ് അമിതാബ് ബച്ചനും രംഗത്തെത്തിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

ട്വിറ്ററിനോട് ഗുഡ്‌ബൈ പറയുമെന്ന് ഭീഷണിപ്പെടുത്തി അമിതാബ് ബച്ചന്റെ ട്വീറ്റ്. തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുറച്ചതാണ് ബിഗ് ബിയെ രോക്ഷാകുലനാക്കിയത്. ലോകത്താകമാനമായി ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് ദശലക്ഷകണക്കിന് ഫോളോവേഴ്‌സിന് നഷ്ടമായതിന് പിന്നാലെയാണ് അമിതാബ് ബച്ചനും രംഗത്തെത്തിയത്. 

യുഎസ്സിലെ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ വ്യാജ ഫോളോവേഴ്‌സിനെ വില്‍ക്കുന്നവരെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതലാണ് പലര്‍ക്കും ഈ മാറ്റം നേരിടേണ്ടിവന്നത്. എന്നാല്‍ ഇതേ സംഭവമാണോ അമിതാബ് ബച്ചന് ഫോളോവേഴ്‌സിന് നഷ്ടപ്പെട്ടതിന് പിന്നിലെന്നത് ഉറപ്പായിട്ടില്ല. ട്വിറ്റര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 60,000ഫോളോവേഴ്‌സിനെയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. 

ട്വിറ്റര്‍ നാളുകള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ട്വിറ്ററിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകമായ സമാനമായ മാധ്യമങ്ങള്‍ നിലവിലുണ്ടെന്നും ബച്ചന്‍ തന്റെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

3,29,41,837 ഫോളോവേഴ്‌സുമായി ഷാറൂഖ് ഖാനാണ് സിനിമാരംഗത്തുനിന്ന് ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേള്‌സുള്ളത്. ഷാറൂഖിന് പിന്നിലായി രണ്ടാമതായിരുന്നു ബച്ചന്റെ സ്ഥാനം. 3,29,02,320 ഫോളോവേഴ്‌സായിരുന്നു ബച്ചനുണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ ബച്ചന്‍ തന്റെ സ്വകാര്യ വിശേഷങ്ങളും സിനിമയുമായി ബന്ധപ്പെട്ട വാര്‍കത്തകളും ആരാധകരുമായി പങ്കുവച്ചിരുന്നത് ഇത്തരം മാര്‍ഗങ്ങളിലൂടെയാണ്. അഭിനേതാക്കള്‍, സംരംഭകര്‍, കായികതാരങ്ങള്‍, മാധ്യമ പ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ക്കാണ് വലിയ തോതില്‍ ഫോളോവേഴ്‌സിനെ നഷ്ടമായിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT