Entertainment

ഡ്രാമയുടെ ട്രെയിലര്‍ നാളെ പുറത്തിറങ്ങും: ആകാംക്ഷയോടെ ആരാധകര്‍

മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരിക്കും ട്രെയിലര്‍ പുറത്തു വിടുക.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ രഞ്ജിത് ടീമിന്റെ ഡ്രാമ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും. നാളെ രാത്രി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രേഷകരെ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരിക്കും ട്രെയിലര്‍ പുറത്തു വിടുക.

ഹാസ്യത്തിനും വൈകാരികരംഗങ്ങള്‍ക്കും കുടുംബ അന്തരീക്ഷത്തിനും തുല്യ പ്രധാന്യം നല്‍കി എടുക്കുന്ന ഈ ചിത്രത്തില്‍ ആക്ഷന്‍, റൊമാന്‍സ് ഒന്നും തന്നെയുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്.

സേതുവാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജന്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.. അനു സിത്താര, ജ്യുവല്‍ മേരി,കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഷാലിന്‍ സോയ, എന്നിവരോടൊപ്പം സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ചിത്രത്തിലഭിനയിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഛായാഗ്രാഹകന്‍ പ്രശാന്ത് രവീന്ദ്രനാണ് ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

മുണ്ടംവേലി ഫ്‌ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

Delhi Protest: അഭിജിത് ദീപ്‌കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്‍ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്