Entertainment

തണ്ണീര്‍മത്തന്‍ ടീം വീണ്ടും ഒന്നിക്കുന്നു; ഇത്തവണ നായകനും സംവിധായകനും ജയ്‌സന്റെ ചേട്ടന്‍ 

ചിത്രത്തില്‍ ജയ്‌സന്റെ സഹോദരന്‍ ജോയ്‌സണ്‍ എന്ന കഥാപാത്രത്തെയായിരുന്നു ഡിനോയ് അവതരിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ച ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് ചര്‍ച്ച ചെയ്തതെങ്കിലും മുതിര്‍ന്നവര്‍ക്കും ഈ ചിത്രം ഏറെ പ്രിയപ്പെട്ടതായി. ഈ ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന എന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. 

പ്ലാന്‍ ജെ സിനിമാസിന്റെ ബാനറില്‍ ജോമോന്‍ ടി ജോണ്‍-ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ഡിനോയ് പൗലോസ് ആണ് നായകനും സംവിധായകനും ആകുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ തിരക്കഥ ഒരുക്കുന്നതില്‍ പങ്കാളി ആവുകയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ഡിനോയ് തന്നെ ആണ് ഈ ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. 

ചിത്രത്തില്‍ ജയ്‌സന്റെ സഹോദരന്‍ ജോയ്‌സണ്‍ എന്ന കഥാപാത്രത്തെയായിരുന്നു ഡിനോയ് അവതരിപ്പിച്ചത്. തുടക്കം മുതലേ ശ്രദ്ധിക്കപ്പെടുന്ന റോള്‍ ആയിരുന്നെങ്കിലും ക്ലൈമാക്‌സ് രംഗത്തിലായിരുന്നു ഡിനോയ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. 

ജോമോന്‍ ടി ജോണ്‍ ക്യാമറ ഒരുക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് ഷമീര്‍ മുഹമ്മദ് ആണ് നിര്‍വഹിക്കുന്നത്.  ജാതിക്കാ തോട്ടം എന്ന സൂപ്പര്‍ ഹിറ്റ് ഗാനമൊരുക്കിയ ജസ്റ്റിന്‍ തന്നെ ആണ് പുതിയ ചിത്രത്തിലും സംഗീതം ഒരുക്കുന്നത്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നായിക ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക