Entertainment

'തല'യുടെ ഉന്നം ലക്ഷ്യത്തിൽതന്നെ; അജിത്ത് ഇനി ദേശീയ തലത്തില്‍ മത്സരിക്കും

ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ നടൻ അജിത്ത് രണ്ടാം സ്ഥാനത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴ്‌നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ നടൻ അജിത്ത് രണ്ടാം സ്ഥാനത്ത്. കൊയമ്പത്തൂരിൽ വച്ച് നടന്ന സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ 850 മത്സരാര്‍ഥികളോട് പോരാടിയാണ് അജിത് രണ്ടാം സ്ഥാനത്തെത്തിയത്. ചെന്നൈ റൈഫിള്‍ ക്ലബ്ബിന് വേണ്ടിയാണ് താരം മത്സരിച്ചത്. അജിത്ത് ഇനി ദേശീയ തലത്തില്‍ മത്സരിക്കും. 

എല്ലാ റൗണ്ടിലും ഒന്നാമതെത്തിയ താരം ഡിംസബറിൽ മധ്യപ്രദേശിൽ നടക്കുന്ന നാഷ്നൽ റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിലേയ്ക്കാണ് യോ​ഗ്യത നേടിയത്. 

മുമ്പ് താരം ഷൂട്ടിങ് മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. റൈഫിൾ അക്കാദമിയിൽ താരം പരിശീലനം നേടുന്ന വിഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് ചാംപ്യൻഷിപ്പിൽ അജിത്ത് പങ്കെടുത്ത വാർത്തകളും വന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി