Entertainment

തലൈവിയാകാന്‍ കങ്കണയെത്തുന്നു; ചിത്രം ജയലളിതയുടെ ജന്‍മദിനത്തില്‍

ബാഹുബലിക്ക് തിരക്കഥയൊരുക്കിയ വിജേന്ദ്ര പ്രസാദാണ് തലൈവിക്കും കഥയെഴുതുക. വിജയ് ആണ് സംവിധായകന്‍. 

Author : സമകാലിക മലയാളം ഡെസ്ക്

ഝാന്‍സി റാണിയായി തിയേറ്ററുകള്‍ കീഴടക്കിയതിന് പിന്നാലെ ജയലളിതയാവാന്‍ ബോളിവുഡ് സൂപ്പര്‍താരം കങ്കണ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 'തലൈവി'  എന്ന പേരില്‍ ജയലളിതയെ കുറിച്ച് പുറത്തിറങ്ങുന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ബാഹുബലിക്ക് തിരക്കഥയൊരുക്കിയ വിജേന്ദ്ര പ്രസാദാണ് തലൈവിക്കും കഥയെഴുതുക. വിജയ് ആണ് സംവിധായകന്‍. 

തമിഴ്‌നാട് മുഖ്യമന്ത്രിയും എംജിആറിന്റെ ഇദയക്കനിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ കുറിച്ച് പഠിക്കാന്‍ ഒന്‍പത് മാസത്തിലേറെ സമയമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് വേണ്ടി വന്നത്. ഫെബ്രുവരി 24 ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഹിന്ദിയില്‍ 'ജയ' എന്ന പേരില്‍ തന്നെയാണ് തിയേറ്ററുകളില്‍ എത്തുക. 

ഗൗതം മേനോന്‍ ജയലളിതയെ കുറിച്ച് ഒരു വെബ് സീരീസും 'അയണ്‍ ലേഡി' എന്ന പേരില്‍ നിത്യാ മേനോനെ നായികയാക്കി സിനിമയും തയ്യാറാക്കി വരുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT