Entertainment

താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; റിച്ച ഛദ്ദയും നടൻ അലി ഫസലും ഒന്നിക്കുന്നു, ഇനി കല്ല്യാണമേളം 

ഫെബ്രുവരി 15-ാം തിയതിയാണ് താരങ്ങള്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി റിച്ച ഛദ്ദയും കാമുകനും നടനുമായ അലി ഫസലുമായുള്ള പ്രണയം ബോളിവുഡ് വാര്‍ത്തകളിൽ നിറയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാലിപ്പോൾ ഇരുവരും വിവാഹിതാരാകാൻ ഒരുങ്ങുന്നു എന്നതാണ് പുതിയ വിവരം. താരങ്ങളുമായി അടുത്ത വൃത്തങ്ങളാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. ഇരുവരും വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചെന്നും ഏപ്രില്‍ അവസാനത്തോടെ താരവിവാഹം ഉണ്ടാകുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

ഇപ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള ഡേറ്റ് മാത്രമാണ് തീരുമാനിച്ചിട്ടുള്ളതെന്നും അതിന് ശേഷം വിവാഹ ഒരുക്കങ്ങള്‍ തുടങ്ങുമെന്നുമാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. വളരെ സന്തോഷം നിറഞ്ഞ ഒരു സമയമാണ് ഒരുങ്ങുന്നതെന്നും ഇരുവരുടെയും വീട്ടുകാര്‍ അത്യന്തം സന്തോഷത്തിലാണെന്നും ഇവര്‍ പറഞ്ഞു. 

ഫെബ്രുവരി 15-ാം തിയതിയാണ് താരങ്ങള്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചത്. മാര്‍ച്ച് 15ന് ശേഷം ഏന്ന് വേണമെങ്കിലും വിവാഹം നടത്താം. താരങ്ങളുടെ ഷൂട്ടിങ് തിരക്കുകള്‍ പരിഗണിച്ച് അനുയോജ്യമായ ദിവസം തിരഞ്ഞെടുക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ സിനിമാ തിരക്കുകള്‍ അവസാനിപ്പിച്ച് ഇരുവരും ഏപ്രിലില്‍ വിവാഹാഘോഷങ്ങള്‍ക്കായി മാറ്റിവയ്ക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ