Entertainment

തെലുങ്കരുടെ ഹൃദയവും കവർന്ന് പ്രിയവാര്യരുടെ കണ്ണിറുക്കൽ ; മാണിക്യ മലരായ പൂവിയുടെ തെലുങ്കും വൈറൽ ( വീഡിയോ )

ലവേഴ്സ് ഡേയ്സ് എന്ന പേരിലാണ് ഒരു അഡാറ് ലവ് പ്രേക്ഷകർക്ക്  മുന്നിലെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

യുവനടി പ്രിയ വാര്യരുടെ കണ്ണിറുക്കലിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ​മാണിക്യ മലരായ പൂവി ഇപ്പോൾ തെലുങ്കരുടെ ഹൃദയവും കവരുന്നു. ഒമർ ലുലു സംവിധാനം ചെയ്​ത്​ പുറത്തിറങ്ങാനിരിക്കുന്ന ഒരു അഡാറ്​ ലവ്​ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കും തരം​ഗമാകുകയാണ്.  

ചിത്രത്തിന്​ ലഭിച്ച പ്രചാരണം മുത​ലെടുത്ത്​ മൊഴിമാറ്റി തെലുങ്കിൽ ​പ്രദർശനത്തിന്​ ഒരുക്കുകയാണ്  അണിയറ പ്രവർത്തകർ. ലവേഴ്സ് ഡേയ്സ് എന്ന പേരിലാണ് ഒരു അഡാറ് ലവ് പ്രേക്ഷകർക്ക്  മുന്നിലെത്തുന്നത്. തെലു​ഗു വേർഷനിൽ വിനീത്​ ശ്രീനിവാസന്​ പകരം അനുദീപാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. ചന്ദ്രബോസിന്റേതാണ്​ വരികൾ. 

ലവേഴ്​സ്​​ ഡേയ്​സി​​ന്റെ തെലുങ്ക്​ ലോഞ്ച്​ നിർവഹിച്ചത്​ സൂപ്പർ താരം അല്ലു അർജുനായിരുന്നു. എ ​ഗുരുരാജ്, സി എച്ച് വിനോദ് റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ തെലുങ്ക് പകർപ്പവകാശം നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

'എന്നും എപ്പോഴും'; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലത്തെ ചിത്രവുമായി ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം': സോപ്പ് കമ്പനിക്കെതിരെ തമന്ന, ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 49 lottery result

ഹർദികിന്റെ 'ക്യാപ്റ്റൻ കളിയിൽ' സഹികെട്ട് താരങ്ങൾ; ബുംറയുമായി വാക്കുതർക്കം, അസ്വസ്ഥത പ്രകടിപ്പിച്ച് രോഹിതും (വിഡിയോ)

SCROLL FOR NEXT