Entertainment

തൊബാമയിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അല്‍ഫോന്‍സ് പുത്രന്‍

പുതുമുഖം പുണ്യ എലിസബത്താണ് നായികയായെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയില്‍ ഇതുവരെ കാണാത്ത വ്യത്യസ്ത പ്രമേയത്തിലും അവതരണ രീതിയിലും ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് പ്രേമവും, നേരവും. ഇതിന് ശേഷം പ്രേമം ടീം കൂട്ടുകെട്ടില്‍ പുതിയ ചിത്രവുമായി വീണ്ടുമെത്തുകയാണ് അല്‍ഫോന്‍സ് പുത്രന്‍. തൊബാമ എന്ന് പേരിട്ടുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ചിത്രത്തിലെ നായികയുടെ ലുക് ആണ് പുറത്തുവിട്ടത്. പുതുമുഖം പുണ്യ എലിസബത്താണ് നായികയായെത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

മുഹ്‌സിന്‍ കാസിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവരാണ്  പ്രധാന വേഷങ്ങളിലെത്തുന്നത്. ടിവി അശ്വതിയും മുഹ്‌സിന്‍ കാസിമും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശബരീഷിന്റേതാണ് ഗാനരചന. ഷിനോസ് റഹ്മാനാണ് എഡിറ്റിങ്ങ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'