Entertainment

''വിവാഹ മംഗളാശംസകള്‍'': എഎല്‍ വിജയ്ക്ക് ആശംസകളുമായി അമല പോള്‍ 

വിജയ്‌യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നതായും അമല പറഞ്ഞു. 

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ്ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് നടി അമല പോള്‍. വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിനു വിവാഹമംഗളങ്ങള്‍ ആശംസിക്കുന്നുവെന്നും അമല പോള്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം 'ആടൈ'യുടെ പ്രചാരണ പരിപാടിക്കിടെയാണ് അമല മുന്‍ ഭര്‍ത്താവിനെക്കുറിച്ച് വാചാലയായത്. 

'വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. എ ഫന്റാസ്റ്റിക് ഹ്യൂമന്‍. പൂര്‍ണമനസോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ.'- അമല പറഞ്ഞു. ഈ മാസം ജൂലൈ 11നായിരുന്നു വിജയ്‌യുടെ വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.

ഏറെ ആഘോഷങ്ങളോടെ നടന്ന വിവാഹമായിരുന്നു അമലയുടേയും വിജയ്‌യുടേയും. എന്നാല്‍ അധികം വൈകാതെത്തന്നെ ഇവര്‍ വിവാഹമോചിതരാവുകയായിരുന്നു. വിജയ്‌യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നതായും അമല പറഞ്ഞു. 

'വിവാഹ മോചനത്തിനു ശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളേ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. അതിജീവനത്തിനായി ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ ഒരുകാര്യം മനസ്സിലായി. കഴിവുണ്ടെങ്കില്‍ നമ്മളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.'- അമല വ്യക്തമാക്കി.

മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ജൂണ്‍ 12 നായിരുന്നു അമലയുടെയും വിജയ്‌യുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ ഇവര്‍ നിയമപരമായി പിരിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം