Entertainment

ദീപാവലിക്ക് ഷാഹിദിന് മിറയുടെ ചുംബനം; ഹിന്ദു സംസ്‌കാരത്തെ അവഹേളിച്ചെന്ന് വിമര്‍ശനം, അനുഷ്‌കയെയും വിരാടിനെയും കണ്ടുപഠിക്കാന്‍ ഉപദേശവും

ദീപാവലിചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിന് പകരം ഇത്തരം ഒരു ചിത്രം പങ്കുവച്ചതിലൂടെ ഹിന്ദു സംസ്‌കാരത്തെ അവഹേളിക്കുകയാണ് ഇരുവരും ചെയ്തിരിക്കുന്നതെന്നാണ് ആക്ഷേപം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രാജ്പുത് ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവ് ഷാഹിദിന്റെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മിറ പങ്കുവച്ചിരിക്കുന്നത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ഇരുവര്‍ക്കുനേരെ വിമര്‍ശനവുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

മിറ ഇത്തരത്തില്‍ കാട്ടികൂട്ടുന്നതൊക്കെ ശ്രദ്ധ നേടിയെടുക്കാനുള്ള ശ്രമങ്ങളാണെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. ചിത്രത്തില്‍ സഹാചാരം കണ്ടെത്താന്‍ ശ്രമിക്കുന്നവരും കുറവല്ല. ദീപാവലിചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിന് പകരം ഇത്തരം ഒരു ചിത്രം പങ്കുവച്ചതിലൂടെ ഹിന്ദു സംസ്‌കാരത്തെ അവഹേളിക്കുകയാണ് ഇരുവരും ചെയ്തിരിക്കുന്നതെന്നാണ് ആക്ഷേപം. മാന്യമായി ദീപാവലി ആഘോഷിക്കാന്‍ വിരാടിനെയും അനുഷ്‌കയെയും കണ്ടുപടിക്കാന്‍ ചിലര്‍ താരങ്ങളെ ഉപദേശിക്കുന്നുമുണ്ട്. 

വിമര്‍ശനം അതിരുകടന്നപ്പോള്‍ താരങ്ങളെ പിന്തുണച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. ഭാര്യ-ഭര്‍ത്തൃ ബന്ധത്തില്‍പോലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന കപട സദാചാരവാദികള്‍ക്ക് നേരെയാണ് ഇവര്‍ പ്രതികരിക്കുന്നത്. ഇക്കൂട്ടര്‍ക്ക് മാനസിക പ്രശ്‌നമാണെന്നും വേഗം ചികിത്സനേടണമെന്നും ആരാധകര്‍ പ്രതികരിച്ചു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍