Entertainment

ദുരിതമയം ഈ നടിയുടെ ജീവിതം; അമ്മയുടെ ചികിത്സയ്ക്കായി കനിവ് തേടി ആഷ്‌ലി

അപൂര്‍വ്വ രോഗം  ബാധിച്ച അമ്മയുടെ ചികിത്സക്കും, വൃക്ക രോഗത്തിനുള്ള സ്വന്തം ചികിത്സക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്  ഈ താരം

Author : സമകാലിക മലയാളം ഡെസ്ക്


തൊടുപുഴ: നിരവധി സിനിമകളിലും  ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള തൊടുപുഴ സ്വദേശി ആഷ്‌ലിയുടെ ജീവിതചിത്രം ഇപ്പോള്‍ ദുരിതമയമാണ്. അപൂര്‍വ്വ രോഗം  ബാധിച്ച അമ്മയുടെ ചികിത്സക്കും, വൃക്ക രോഗത്തിനുള്ള സ്വന്തം ചികിത്സക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്  ഈ താരം. 

മാസങ്ങള്‍ക്ക് മുമ്പ് വിക്കലില്‍ തുടങ്ങി ശബ്ദം നഷ്ടപ്പെട്ടതിന് പിന്നാലേ ആഷ്‌ലിയുടെ അമ്മക്ക് ചലന ശേഷിയും നഷ്‌പ്പെട്ടു.  വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് രോഗം മോട്ടോര്‍ ന്യൂറോ ഡിസീസാണെന്ന്  സ്ഥിരീകരിച്ചത്. അഭിനയ തൊഴിലിലെ സഹപ്രവര്‍ത്തരുടെയടക്കം സഹായത്തോടെയായിരുന്നു ഇതുവരെയുളള ചികിത്സ.

എട്ട് ഹൃസ്വ ചിത്രങ്ങളിലും റിലീസാകാനുളള ആറ് സിനിമകളിലുമാണ് ആഷ്‌ലി അഭിനയിച്ചത്. ചികിത്സയുടെ ഭാഗമായ് മുടി മുറിച്ചപ്പോള്‍ അമ്മക്ക് സങ്കടം വരാതിരിക്കാനായ് ആഷ്‌ലിയും തല മോട്ടയടിച്ചു. അഭിനയവും നിറുത്തി. അമ്മയെ  പരിചരിക്കുന്നതിനിടെ  തളര്‍ച്ചയുണ്ടായപ്പോള്‍ നടത്തിയ  പരിശോധനയിലാണ് സ്വന്തം വൃക്കകള്‍ രണ്ടും തകരാറിലായ വിവരം ആഷ്‌ലി അറിയുന്നത്.

ടാപ്പിംഗ് തൊഴിലാളിയായ അച്ചനും പത്തുവയസുകാരനായ അനുജനുമടങ്ങുന്ന കുടുംബം  ചിറ്റൂര്‍ അങ്കംവെട്ടിയില്‍ വാടക വീട്ടിലാണ് താമസം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

Today's Rashi Phalam April 30| സന്താനഭാഗ്യം പ്രതീക്ഷിക്കാം,ജോലിയിൽ ഉയർച്ച നേടും

ജോലിസ്ഥലത്ത് പ്രണയം പൂവിടാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT