Entertainment

ദൃശ്യത്തിന്റെ ഹിന്ദി സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

നടൻ റിതേഷ് ദേശ്മുഖ് വാർത്ത സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് ​അന്തരിച്ചു. 50 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില അതീവ​ഗുരുതരമാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മരണവാർത്തയും പുറത്തുവന്നത്. നടൻ റിതേഷ് ദേശ്മുഖ് വാർത്ത സ്ഥിരീകരിച്ചു.

നിഷികാന്ത് മരിച്ചെന്ന വാർത്തകൾ ഇന്ന് ഉച്ചയോടെ പ്രചരിച്ചെങ്കിലും ഇത് വ്യാജമാണെന്ന് റിതേഷ് അറിയിച്ചിരുന്നു. പിന്നാലെ നിഷികാന്ത് ചികിത്സയിലായിരുന്ന ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയും വിവരങ്ങൾ  പുറത്തുവിട്ടു.

2005ൽ 'ഡോംബിവാലി ഫാസ്റ്റ്' എന്ന മറാത്തി ചിത്രത്തിലൂടെയായിരുന്നു നിഷികാന്തിൻറെ സംവിധായക അരങ്ങേറ്റം. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഡോംബിവാലി ഫാസ്റ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് നിഷികാന്ത് ശ്രദ്ധ നേടിയത്. 'ഹവ ആനേ ദേ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും അദ്ദേഹം എത്തിയിരുന്നു. 2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെ അടിസ്ഥാനമാക്കി 2008ൽ പുറത്തെത്തിയ 'മുംബൈ മേരി ജാൻ' ആണ് നിഷികാന്ത് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം.

മലയാളത്തിലെ ഹിറ്റ് ചിത്രം ദൃശ്യം ഹിന്ദിയിൽ ഒരുക്കിയത് നിഷികാന്ത് ആണ്. ഫോഴ്സ്, റോക്കി ഹാൻഡ്‌സം, മഡാരി തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം സംവിധാനത്തിൽ തിളങ്ങി. ഡാഡി, റോക്കി ഹാൻഡ്‌സം, ജൂലി 2, ഭാവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. ദി ഫൈനൽ കോൾ, റംഗ്ബാസ് ഫിർസ് എന്നീ വെബ് സീരീസുകളുടെ ഭാ​ഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും