Entertainment

ദേ, ഇതുപോലെ തലയിലൂടെ കവറിട്ട് പാടുന്നതാണ് 'കവര്‍' സോങ്; വൈറലായി യുവാവിന്റെ പാട്ട്; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നിഖില്‍ എന്ന യുവഗായകന്റെ കവറാണ്

സമകാലിക മലയാളം ഡെസ്ക്

പ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് കവര്‍ സോങ്ങുകളാണ്. മലയാളികള്‍ ഇന്നും നെഞ്ചിലേറ്റുന്ന ഗാനങ്ങളെ തങ്ങളുടെ സ്വന്തം രീതിയില്‍ മാറ്റിപ്പാടുന്ന ഈ രീതിയ്ക്ക് ആരാധകര്‍ നിരവധിയാണ്. ചില ഗാനങ്ങള്‍ ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നിഖില്‍ എന്ന യുവഗായകന്റെ കവറാണ്. കവര്‍ സോങ് പാടണമെന്ന് ആവശ്യപ്പെട്ട സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് നിഖില്‍ ആരും ഇതുവരെ പരീക്ഷിക്കാത്ത കവര്‍ സോങ്ങുമായി എത്തിയത്. എന്തായാലും നിഖിലിന്റെ പൊട്ട് ഹിറ്റായിരിക്കുകയാണ്. 

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ നിഖില്‍ രാജ് സോഷ്യല്‍ മീഡിയയില്‍ സ്ഥിരം സാന്നിധ്യമാണ്. പാട്ടുകള്‍ പാടി നിഖില്‍ കൈയടി വാങ്ങാറുണ്ട്. എന്നാല്‍ പുതിയ പരീക്ഷണം അതുക്കും മേലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. 

കവര്‍ സോങ് ചെയ്യാത്തത് എന്താണെന്ന് എല്ലാവരും തന്നോട് പറയാറുണ്ടെന്നും അതിനാല്‍ ഒരു കവര്‍ സോങ് ചെയ്യാമെന്ന് കരുതി എന്നാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിഖില്‍ പറയുന്നത്. പാട്ടു കേള്‍ക്കാന്‍ കാത്തിരിക്കുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട തലക്ക് മുകളിലൂടെ ഒരു കവര്‍ ഇട്ട് നിഖില്‍ പാട്ടുപാടി തുടങ്ങി. കവര്‍ കൊണ്ട് മുഖം മറച്ചാണ് ശ്യാമാംബരം എന്ന ഗാനം നിഖില്‍ പാടിയത്. തന്റെ കവര്‍ സോങ് എല്ലാവര്‍ക്കും ഇഷ്ടമായെങ്കില്‍ എല്ലാവരും തനിക്ക് വോട്ട് ചെയ്യണമെന്നും നിഖില്‍ പറയുന്നുണ്ട്. മൈ ന്യൂ കവര്‍ സോങ്... പ്ലീസ് സപ്പോര്‍ട്ട് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT