Entertainment

‌ധ്യാൻ ശ്രീനിവാസന്റെ മകളുടെ ഒന്നാം പിറന്നാൾ, ആരാധ്യയെ രസിപ്പിച്ച് ശ്രീനിവാസനും; ചിത്രങ്ങൾ 

ശ്രീനിവാസനും ഭാര്യ വിമലയ്ക്കുമൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ‌ധ്യാൻ ശ്രീനിവാസന്റെ മകൾ ആരാധ്യയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുത്തച്ഛൻ ശ്രീനിവാസനും ഭാര്യ വിമലയ്ക്കുമൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ബലൂണുകൾ കൊണ്ടുള്ള അലങ്കാരവും, കേക്കും കപ്പ്കേക്കുകളുമൊക്കെയായി ​ഗംഭീരമായിട്ടാണ് ആരാധ്യയുടെ ആദ്യ പിറന്നാൾ ആഘോഷമാക്കിയത്. 

പിങ്ക് ഫ്രോക്കിൽ മാലാഖയെപ്പോലെ ആരാധ്യ തിളങ്ങി. 2017 ഏപ്രിലിലാണ് ധ്യാനും അർപിതയും വിവാഹിത‌രായത്. കോട്ടയം സ്വദേശിയാണ് അർപിത. 

ഡിറ്റക്റ്റീവ് ഏജന്റ് ആകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടുള്ള ധ്യാന്റെ പുതിയ മേക്കോവർ ഏറെ ചർച്ചയായിരുന്നു. നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുകയാണ്. പൊളി ഷെട്ടി തിരക്കഥ എഴുതി അഭിനയിച്ച തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയ എന്ന ചിത്രത്തിന്റെ റീമക്ക് ആണ് ഈ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT