Entertainment

നടന്‍ അനീഷ് ജി മേനോന് ആണ്‍കുഞ്ഞ്; മകന്റെ ചിത്രം പങ്കുവെച്ച് താരം

ഭാര്യ  ഐശ്വര്യ രാജനും കുഞ്ഞിനുമൊപ്പം ഇരിക്കുന്ന ചിത്രമാണ് താരം പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

യുവനടന്‍ അനീഷ് ജി മേനോന് ആണ്‍കുഞ്ഞ് ജനിച്ചു. ഫേയ്‌സ്ബുക്കിലൂടെയാണ് താരം സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. മകന്റെ ആദ്യത്തെ ചിത്രവും അനീഷ് ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ഭാര്യ  ഐശ്വര്യ രാജനും കുഞ്ഞിനുമൊപ്പം ഇരിക്കുന്ന ചിത്രമാണ് താരം പുറത്തുവിട്ടത്. കൂടാതെ മയിലിനെപ്പോലം മനോഹരമായ വേഷം അണിഞ്ഞ് ഉറങ്ങുന്ന കുഞ്ഞിന്റെ ചിത്രവുമുണ്ട്. 

ഞങ്ങളേയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും താരം ഇവരുടെ ചിത്രത്തോടൊപ്പം കുറിക്കുന്നു. നിരവധി ആശംസകളും ചിത്രത്തിന് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരി 18ന് ആയിരുന്നു അനീഷും ഐശ്വര്യയും വിവാഹിതരായത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. 

ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ചിത്രമായ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് താരത്തിന്റെ അരങ്ങേറ്റം. ബെസ്റ്റ് ആക്ടര്‍, ദൃശ്യം, ഗ്രേറ്റ് ഫാദര്‍, കായംകുളം കൊച്ചുണ്ണി, ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ സിനിമകളില്‍ താരം അനീഷ് അഭിനയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍