Entertainment

നടന്‍ സന്തു മുഖോപാധ്യായ അന്തരിച്ചു

നാലു പതിറ്റാണ്ടോളം സിനിമാലോകത്ത് നിറഞ്ഞുനിന്ന താരമാണ് സന്തു മുഖോപാധ്യായ

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : പ്രമുഖ ബംഗാളി സിനിമാ നടന്‍ സന്തു മുഖോപാധ്യായ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. 

നാലു പതിറ്റാണ്ടോളം ബംഗാളി സിനിമാലോകത്ത് നിറഞ്ഞുനിന്ന താരമാണ് സന്തു മുഖോപാധ്യായ. വിഖ്യാത സംവിധായകരായ തപന്‍ സിന്‍ഹ, തരുണ്‍ മജുംദാര്‍, ഗൗതം ഘോഷ് തുടങ്ങിയവരുടെ പ്രിയതാരമായിരുന്നു സന്തു മുഖോപാധ്യായ. 

സന്‍സാര്‍ സിമന്തെ, രാജ, ബലോബാസ ബലോബാസ, ഹേമാന്ചര്‍ പഖി, ദാദാമോനി, ബൈകുന്തര്‍ ബില്‍ തുടങ്ങിയ സന്തു മുഖോപാധ്യായയുടെ ശ്രദ്ധേയ സിനിമകളാണ്. നടി സ്വാസ്തിക മുഖര്‍ജി, ഡിസൈനര്‍ അജോപ മുഖര്‍ജി എന്നിവര്‍ മക്കളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'