Entertainment

നടന്‍ മണികണ്ഠന്‍ വിവാഹിതനായി ; സല്‍ക്കാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വധൂവരന്മാര്‍

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ലളിതമായിട്ടായിരുന്നു വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ചലച്ചിത്ര നടന്‍ മണികണ്ഠന്‍ വിവാഹിതനായി. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ലളിതമായിട്ടായിരുന്നു വിവാഹം. മരട് സ്വദേശിനി അഞ്ജലിയാണ് വധു. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വളരെക്കുറച്ചു പേരാണ് പങ്കെടുത്തത്.

തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജും വിവാഹചടങ്ങില്‍ സംബന്ധിച്ചു. വിവാഹ സല്‍ക്കാരത്തിനായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പണം സ്വരാജ് എംഎല്‍എ ഏറ്റുവാങ്ങി.

സിനിമാക്കാര്‍ അടക്കം ആരും വിവാഹചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് മണികണ്ഠന്‍ വ്യക്തമാക്കി. വീട്ടുകാര്‍ക്ക് ചെറിയ ഭക്ഷണം ഒരുക്കിയിട്ടുണ്ട് എന്നതല്ലാതെ വിവാഹ ആഘോഷങ്ങള്‍ ഒന്നുമില്ലെന്ന് താരം വ്യക്തമാക്കി. സിനിമാതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം ആശംസകള്‍ അറിയിച്ചതായും മണികണ്ഠന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം