Entertainment

നടി മൃദുല മുരളിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ഭാവനയും രമ്യയുമടക്കം പങ്കെടുത്തു, പാട്ടുപാടി സയനോരയും വിജയ് യേശുദാസും (ചിത്രങ്ങള്‍) 

വിജയ് യേശുദാസ്, സയനോര, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരും പരിപാടികളില്‍ പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ടി മൃദുല മുരളിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. നിതിന്‍ വിജയ് ആണ് വരന്‍. ഇന്നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. പരിപാടികളില്‍ ബന്ധുക്കളും സിനിമാരംഗത്തുനിന്നുള്ള മൃദുലയുടെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. 

നടിമാരായ ഭാവന, രമ്യാ നമ്പീശന്‍, ഷഫ്‌ന, ശരണ്യാ മോഹന്‍, ശില്‍പ ബാല തുടങ്ങിയവരും വിജയ് യേശുദാസ്, സയനോര, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരും പരിപാടികളില്‍ പങ്കെടുത്തു. നടന്‍മാരായ മണികണ്ഠന്‍, ഹേമന്ത് എന്നിവരും വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. 

രമ്യാ നമ്പീശന്‍, സയനോര, വിജയ് യേശുദാസ്, മണികണ്ഠന്‍ എന്നിവരുടെ പാട്ടുകളും ഉണ്ടായിരുന്നു. മൃദുലയുടെ ഭാവിവരന്‍ നിതിനും പരിപാടിക്കിടയില്‍ ഗാനം ആലപിച്ചു.

2009ല്‍ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ മൃദുല എല്‍സമ്മ എന്ന ആണ്‍കുട്ടി, അയാള്‍ ഞാനല്ല, ശിഖാമണി എന്നിങ്ങനെ പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രം രാഗ്‌ദേശില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയായി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി