Entertainment

നടി സംവൃത സുനിലിന് ആൺകുഞ്ഞ്; അഗസ്ത്യയ്ക്ക് പിറന്നാൾ സമ്മാനമായി രുദ്ര

ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം

സമകാലിക മലയാളം ഡെസ്ക്

ടി സംവൃത സുനിലിന് ആൺകുഞ്ഞ് പിറന്നു. നടി തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. രുദ്ര എന്നാണ് മകന് പേര് നൽകിയത്. ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം.

"മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. രുദ്ര എന്നാണ് പേര്", എന്ന് കുറിച്ചാണ് സംവൃത ആരാധകരുമായി സന്തോഷം പങ്കുവച്ചത്.

2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്.  അഗസ്ത്യ എന്നാണ് കുഞ്ഞിന് പേരിട്ടത്.

2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി സിനിമകളില്‍ താരം നായികയായി എത്തി. മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന താരം വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ കഴിയുകയായിരുന്ന നടി ഒരു റിയാലിറ്റി ഷോയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിലാണ് സംവൃത വീണ്ടും നായികയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT