Entertainment

നടിയുടെ ബാത്റൂം രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ ; സംവിധായകൻ അറസ്റ്റിൽ

കഴിഞ്ഞ വർഷം ഹ്രസ്വ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ എടുത്ത രംഗങ്ങളാണ് ലീക്കായത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നായിക നടിയുടെ ന​ഗ്നരം​ഗങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിന് സംവിധായകൻ അറസ്റ്റിൽ. ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാർ വർമയാണ് നടിയുടെ ബാത്റൂം രം​ഗങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഹ്രസ്വ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ എടുത്ത രംഗങ്ങളാണ് ലീക്കായത്. 

ചില പോണ്‍ സൈറ്റുകളിലും വീഡിയോ ക്ലിപ്പ് അപ്ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് 28 വയസുകാരിയായ നടി സംവിധായകനെതിരേ പരാതി നൽകുകയായിരുന്നു. വർമയുടെ മുംബൈ അന്ധേരിയിലെ ഓഫീസിൽ വെച്ചായിരുന്നു രം​ഗം ഷൂട്ട് ചെയ്തത്. 

ചിത്രീകരണത്തിനിടെ തന്റെ ടവൽ സ്ഥാനം തെറ്റിപ്പോയി. താനറിയാതെ ഈ രം​ഗങ്ങളെല്ലാം സംവിധായകൻ ഷൂട്ട് ചെയ്തു. പിന്നീട് ഇക്കാര്യം മനസ്സിലാക്കിയ താൻ ഈ രം​ഗങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം ചെയ്യാമെന്ന് സംവിധായകൻ സമ്മതിക്കുകയും ചെയ്തു. 

എന്നാൽ ഏതാനും ദിവസങ്ങൾക്കകം ഈ ബാത്റൂം രം​ഗങ്ങൾ യൂ ട്യൂബിലും സോഷ്യൽ മീഡിയയിലും അപ്ലോഡ് ചെയ്തതായി സുഹൃത്തുക്കൾ വഴി അറിഞ്ഞു. ചിത്രങ്ങൾ ചില പോൺ സൈറ്റുകളിലും അപ്ലോഡ് ചെയ്തു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് നടി പറഞ്ഞു. 

അറസ്റ്റിലായ സംവിധായകൻ ഉപേന്ദ്രകുമാർ വർമയെ ഏപ്രിൽ അ‍ഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംവിധായകന്റെ മൊബൈൽ, ലാപ്ടോപ് തുടങ്ങിയവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. നടി പരാതി നൽകിയതിനെ തുടർന്ന് ജനുവരി മുതൽ ഇയാൾ ഒളിവിലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT