Entertainment

നയന്‍ കേക്കില്‍ നയന്‍സിന് സര്‍പ്രൈസ് ഒരുക്കി കാമുകന്‍; നയന്‍താരയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോയും വീഡിയോയും കാണാം

ഇന്ന് നയന്‍താരയുടെ 34ാം ജന്മദിനമാണ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് പിറന്നാള്‍. കാമുകിക്ക് പിറന്നാളിന് ബിഗ് സര്‍പ്രൈസാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ഒരുക്കിയത്. കേക്കും ബലൂണുകളുമൊക്കെയായി ഒരു കളര്‍ഫുള്‍ പിറന്നാള്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് എഴുതിയ കേക്ക് ഒരുക്കിയത് 9 (നയന്‍) ലായിരുന്നു. വിഘ്‌നേഷിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 

നയന്‍താര മാത്രമല്ല വിങ്കിടേഷ് ശിവനും ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ തങ്കത്തിന്റെ ബര്‍ത്ത്‌ഡേയ്ക്ക് നല്‍കിയ സര്‍പ്രൈസ് എന്ന അടിക്കുറിപ്പിലായിരുന്നു പോസ്റ്റ്. ഇന്ന് നയന്‍താരയുടെ 34ാം ജന്മദിനമാണ്. താരറാണിക്ക് ആശംസയുമായി സഹതാരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. 

നയന്‍താരയെ താരപദവിയിലേക്ക് ഉയര്‍ത്തിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഘ്‌നേഷ്. ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. ആദ്യം ഇതിനെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഇരുവരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21